Thursday 24 January 2013

ശിശു സൗഹൃദ വിദ്യാലയ പ്രഖ്യാപനം 

30/01/2013  ബുധന്‍  വൈകുന്നേരം  5  മണി 

ജനായത്ത വിദ്യാലയത്തിന്റെ പുതുമുഖം  

1940-ല്‍ ഈ പ്രദേശ ത്തെ പൌര പ്രമുഖനും ജമാ അത്തിന്റെ  പൊതു കാര്യസ്ഥനു മായിരുന്ന  ജനാബ് .റ ഹ് മത്തുല്ല   അബ്ദു റ ഹ് മാന്‍ പിള്ള  സ്ഥാപിച്ച  കൊച്ചു വിദ്യാലയമാണ്  ഇന്നത്തെ  ഗവ.യു.പി. എസ്.ബീമാപള്ളി .
                                              ആറ്  പതിറ്റാണ്ട് കാലത്തെ  പ്രവര്‍ത്തന പാരമ്പര്യം  ഈ വിദ്യാലയത്തിന്  അവകാശ പ്പെടാനു ണ്ടെ  ങ്കിലും  ഒട്ടേറെ പരിമിതികള്‍ ഇവിടെ  നിലനില്‍ക്കുകയായിരുന്നു .സാമൂഹികമായും സാമ്പത്തികമായും വളരെ പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്ന് വരുന്ന കുഞ്ഞുങ്ങളാണ് ഇവിടെ പഠിക്കു ന്നത്  .മിക്ക രക്ഷിതാക്കളുടെയും ഉപജീവനമാര്‍ഗം മത്സ്യബന്ധനം തന്നെ .കടലിനോടു  മല്ലിട്ട് കുടുംബം  പോറ്റാന്‍ ശ്രമിക്കുന്ന മാതാപിതാക്കളുടെ വളരെ തുച് ഛമായ വരുമാനം  ഉപയോഗിച്ചാണ്‌ ഭൂരിപക്ഷം കൂട്ടുകാരും പഠിക്കാനെ ത്തുന്നത് .
                                           പക്ഷെ പഠനത്തിലും മറ്റു സര്‍ഗാത്മക പ്രവര്‍ത്തനങ്ങളിലും വളരെ മുന്നിലാണ് ഈ വിദ്യാലയത്തിലെ കൊച്ചു കൂട്ടുകാര്‍.അവര്‍ക്ക് സ്വതന്ത്രമായി പഠന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനും നാം വിഭാവനം ചെയ്യുന്ന കുട്ടികളുടെ അവകാശ ങ്ങളിലധിഷ്ഠിതമായ വിദ്യാഭ്യാസം ഉറപ്പു വരുതുന്നതുനുമുള്ള കഠിന ശ്രമത്തിലായിരുന്നു കഴിഞ്ഞ കുറച്ചു കാലമായി സ്കൂള്‍ മാനെജ്മെന്റ് കമ്മറ്റി ഏര്‍പ്പെട്ടിരുന്നത് .അതിന്‍റെ  വളരെ പ്രധാനപ്പെട്ട ഒരു ഘട്ടം പൂര്‍ത്തീകരിക്കു ന്നതിനു ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

                                                                 കുട്ടികളുടെ പാര്‍ക്ക്‌ ,മനോഹരമായ പൂന്തോട്ടം ,തണല്‍ മരങ്ങള്‍,ശി ശു സൗഹൃദപരമായ ക്ലാസ് മുറികള്‍,സമൃദ്ധമായ ലൈബ്രറി,ഹോം തിയേറ്റര്‍,കമ്പ്യൂട്ടര്‍ ലാബ്‌ ,സ്കൂള്‍ ബ്ലോഗ്‌ ,സ്കൂള്‍ ബസ്‌ തുടങ്ങിയവ ഏതാനും ചില മാറ്റങ്ങള്‍ മാത്രം.
                                                      കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിച്ചു കൊണ്ടുള്ള യഥാര്‍ഥ പഠനം കുട്ടികള്‍ക്ക് ഉറപ്പു വരുത്താന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക് ചാരി താര്‍ഥ്യ മുണ്ട് .ഈ അഭിമാന മുഹൂര്‍ത്തത്തില്‍ ഞങ്ങളുടെ മികവുകള്‍ നേരില്‍ കാണുന്നതിനും ശി ശു സൗഹൃദ വിദ്യാലയ പ്രഖ്യാപനത്തിനു സാക്ഷ്യം വഹിക്കുന്നതിനും പൊതു വിദ്യാലയങ്ങളെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഏവരെയും ഞങ്ങള്‍ ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നു.