Monday 8 June 2015

3/6/2015
ഒന്നാം ക്ളാസ്സിലെ കുട്ടികളുടെ രക്ഷകർത്താക്കൾക്കായി പുതിയ ബോധന സമീപനം പരിചയപ്പെടുത്തുന്നു ജ്യോതി ടീച്ചർ .



രക്ഷകർത്താക്കളോടൊപ്പം ബി പി ഒ ശ്രീമതി ശ്യാമള വാര്യർ 

           

                 2015 ജൂണ്‍ 1 ന് പി ടി എ മീറ്റിംഗിൽ രക്ഷകർത്താവിന്റെ ചുമതലകളെക്കുറിച്ചും ഗൃഹാന്തരീക്ഷം കുട്ടികളുടെ പഠനത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ചും തിരുവനന്തപുരം സൗത്ത് ബി പി ഒ ശ്രീമതി ശ്യാമള വാര്യർ സംസാരിച്ചു.


 

SCHOOL PRAVESANOLSAVAM 2015

2015  ജൂണ്‍ 1    
                        വർണക്കടലാസും പൂക്കളും പൂത്തുമ്പികളും നിറഞ്ഞ സ്കൂൾ മുറ്റം. മരച്ചില്ലയിൽ നിന്നിറ്റു  വീഴാൻ കൊതിക്കുന്ന പളുങ്കുമണികളിൽ ഇളം വെയിലിന്റെ നേർത്ത തലോടൽ. മഴമേഘങ്ങൾ ഒഴിഞ്ഞ ആകാശത്തിനു താഴെ പൂത്തു തളിർത്ത സ്കൂൾ മുറ്റം നിറയെ കുഞ്ഞുങ്ങളും രക്ഷകർത്താക്കളും. ബീമാപള്ളി ഗവ. യു പി സ്കൂൾ അക്ഷരമുറ്റത്തെത്തിയ കുരുന്നുകൾക്ക്‌ സ്വാഗതം.
                  ബീമാപള്ളി വാർഡ്‌  കൌണ്‍സിലർ ശ്രീമതി പെട്രീഷ്യ ജോസഫ്‌ അദ്ധ്യക്ഷയായ ചടങ്ങിൽ ശംഖുംമുഖം എ സി പി ശ്രീ ജവഹർ ജനാർദൻ മുഖ്യാതിഥി ആയിരുന്നു.                            K E L ചെയർമാൻ ശ്രീ ബീമാപള്ളി റഷീദ് ,ബീമാപള്ളി ഈസ്റ്റ്‌ വാർഡ്‌ കൌണ്‍സിലർ ശ്രീ ഇഖ്‌ബാൽ,  S S G ചെയർമാൻ ശ്രീ മാല മാഹീൻ,ശ്രീ ടി ബഷീർ,ശ്രീ M P അസീസ് തുടങ്ങിയ പ്രമുഖ വ്യക്തികൾ ചടങ്ങിൽ പങ്കെടുത്തു.





യൂണിഫോം ,പാഠപുസ്തക ഉദ്ഘാടനം -A C P ശ്രീ ജവഹർ ജനാർദൻ 






ശിശു സൗഹൃദ ക്ളാസ് മുറി ഉദ്ഘാടനം- ശ്രീ ബീമാപള്ളി റഷീദ് 







സൗജന്യ നോട്ടുപുസ്തകവിതരണം 

സൗജന്യ നോട്ടുപുസ്തകവിതരണം 

സൂക്ഷിച്ച് പിടിച്ചോളൂ 

ഇതും കൂടെ മോൾക്കിരിക്കട്ടെ