Thursday 13 June 2013

സഫലം 2013

സഫലം 2013

രണ്ടു വര്‍ഷമായി നടന്നു വരുന്ന തുടര്‍ പഠന പ്രവര്‍ത്തനങ്ങളുടെയും പരിസ്ഥിതി ബോധ സ്കൂളന്തരീക്ഷതിന്റെയുംഓര്‍മ്മ പ്പെടുത്തലായി നമ്മുടെ സ്കൂളില്‍ സഫലം 2013വിപുലമായി ആഘോ ഷിച്ചു.
സ്കൂളും രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്ന് "സ്കൂളിനൊപ്പം നാടിനൊപ്പം" എന്ന മുദ്രാ വാക്യവുമായി ആരംഭിച്ച ചടങ്ങില്‍ വിദ്യാഭ്യാസ സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്തു.വരുന്ന ഒരു വര്‍ഷത്തെ പഠന പ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാ കുട്ടികള്‍ക്കും സ്കൂള്‍ തയ്യാറാക്കി നല്‍കുന്ന "എന്‍റെ ഡയറി യുടെ പ്രകാശനവും ചടങ്ങിന്‍റെഉദ്ഘാടനവും എസ്.എസ്.എ.സ്റ്റേറ്റ് പ്രൊജക്റ്റ്‌ ഡയറക്ടര്‍ ശ്രീ.എല്‍.രാജന്‍ നിര്‍വഹിച്ചു.
എസ്.എം.സി.ചെയര്‍മാന്‍ ശ്രീ.എം.പീരുമു ഹമ്മദ്‌ അദ്ധ്യക്ഷനായി.സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കുമുള്ളസൗജന്യനോട്ടുബുക്കിന്റെവിതരണോല്‍ഘാടനം എസ്.എസ് .എ ജില്ലാപ്രൊജക്റ്റ്‌ഓഫീസര്‍ ശ്രീഎം .രാജേഷും പ്രീ പ്രൈമറികുട്ടികള്‍ക്കുള്ള  സ്കൂള്‍യൂണിഫോമിന്റെവിതരണോല്‍ഘാടനം തിരുവനന്തപുരം ഡയറ്റ് പ്രിന്‍സിപ്പല്‍ശ്രീ കെ .കേശവന്‍പോറ്റിയുംനടത്തി .സ്കൂളിലെ  വിവിധ ക്ലബ്ബുകളുടെഉദ്ഘാടനംബ്ലോക്ക് പ്രോഗ്രാംഓഫീസര്‍ശ്രീമതി ശ്യാമളാവാര്യര്‍ നിര്‍വഹിച്ചു .
 കുട്ടികള്‍ക്കാവശ്യമായ ബാലമാസികകളുടെ വാര്‍ഷിക വരിസംഖ്യാസമര്‍പ്പണം ലയിബ്രറിഇന്‍ചാര്‍ജ്മേരി ഗ്ലാഡിസ്സിനു നല്‍കിക്കൊണ്ട് എസ്.എം.സി വൈസ് ചെയര്‍മാന്‍ ശ്രീ ഇക്ബാല്‍ നടത്തി .
മാതൃഭൂമി ,മാധ്യമം ,ചന്ദ്രിക തുടങ്ങിയ പത്രങ്ങള്‍ സ്കൂളിലെ കുട്ടികള്‍ക്കായി ചടങ്ങില്‍വച്ച് സമൂഹത്തിന്റെ വിവിധ തുറകളില്‍ പെട്ടവര്‍ വാങ്ങി നല്‍കി .ഫോറെസ്റ്റ് ഡെപ്യൂട്ടിചീഫ് കണ്‍സര്‍വേറ്റര്‍ഡോ.ജയരാമന്‍പരിസ്ഥിതി സന്ദേശംനല്‍കിയ ചടങ്ങില്‍ ഹെഡ് മാസ്റ്റര്‍ശ്രീ എ.വി .ജഗന്‍ സ്വാഗതവുംഎസ്.ആര്‍.ജി കാണ്‍വീനര്‍ ശ്രീമതി കവിത നന്ദിയും പറഞ്ഞു.
സ്വാഗതം:ഹെഡ് മാസ്റ്റര്‍


ഡയറിയുടെ പ്രകാശനം എസ്.എസ്.എ.യുടെ സ്റ്റേറ്റ് പ്രൊജക്റ്റ്‌ ഡയറക്ടര്‍ ശ്രീ.എല്‍.രാജന്‍ നിര്‍വഹിക്കുന്നു

ചന്ദ്രിക പത്രത്തിന്റെ വിതരണോദ്ഘാടനം ശ്രീ.എല്‍.രാജന്‍ എസ്.പി.ഡി.

               പത്രം സ്പോണ്‍ സര്‍ ചെയ്യുന്ന ശ്രീ.എ.ജി.എം.ഫാറൂഖ്  സമീപം
മാതൃഭൂമി പത്രവിതരണം  സ്പോണ്‍സര്‍ ശ്രീ.യഹിയ ഉദ്ഘാടനം ചെയ്യുന്നു

വനം വകുപ്പിന്‍റെ നെയിം സ്ലിപ് വിതരണം ഡി.സി.എഫ്.ഡോ.ജയരാമന്‍ 

ചടങ്ങ് വീക്ഷിക്കുന്ന പ്രീ സ്കൂള്‍ കൂട്ടുകാര്‍


പ്രീ  സ്കൂള്‍ കുട്ടികള്‍ക്കുള്ള സൗജന്യ യുണി ഫോം വിതരണോദ്ഘാടനം  
           ശ്രീ.കെ.കേശ വന്‍ പോറ്റി ,പ്രിന്‍സിപ്പല്‍ ,ഡയറ്റ് ,,തിരുവനന്തപുരം

സൗജന്യ നോട്ട് ബുക്ക് വിതരണോദ്ഘാടനം ശ്രീ.എം.രാജേഷ്‌ ,ഡി.പി.ഒ.എസ്.എസ്.എ.


ക്ലബ്ബു കളുടെ ഉദ്ഘാടനം ശ്രീമതി.ശ്യാമള വാരിയര്‍

ബാലമാസിക കളുടെ വരിസംഖ്യ സമര്‍പ്പണം
                            ശ്രീ.എം.ഇക്ബാല്‍ വൈസ് ചെയര്‍മാന്‍ എസ്.എം.സി.
മാധ്യമം പത്ര സമര്‍പ്പണം ശ്രീ.നജിമുദ്ദീന്‍ നവാബ് ടെക്സ് ,ബീമാപള്ളി

1 comment:

  1. ജഗന്‍ സാറിന്റെ നിയോഗം സഫലമായി.....
    ഒരു പ്രദേശത്തെ ജനങ്ങള്‍ക്ക്‌ വിദ്യാലയത്തോടുള്ള സമീപനത്തെയും താല്പര്യത്തെയും ക്രിയാത്മകമായി മാറ്റിയെടുത്ത ഒരു പ്രഥമാധ്യാപകന്‍റെ പ്രവര്‍ത്തനങ്ങളാണ് ഇന്നു കാണുന്ന ബീമാപള്ളിസ്കൂളിന്റെ മാറ്റങ്ങള്‍ക്ക് പിന്നില്‍..... കൂട്ടുകാരുടെ സര്‍വതോന്മുഖമായ വികസനത്തിന് എന്തൊക്കെ ചെയ്യണം എന്ന് സൂക്ഷ്മാംശത്ത്തില്‍ ചിന്തിച്ച ജഗന്‍ സാറിനോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ച അധ്യാപകര്‍ക്കും എസ്‌ എം സി അംഗങ്ങള്‍ക്കും അഭിമാനിക്കാം .....ഈ മാറ്റത്തില്‍ ഞങ്ങളും പങ്കാളികളാണെന്ന്...... നരച്ച ചുവരുകളും പൊടി പിടിച്ച ക്ലാസ്സ്‌ മുറികളും ഇന്നു ഈ വിദ്യാലയത്തില്‍ കാണാന്‍ കഴിയില്ല . മണല്‍ നിറഞ്ഞ മുറ്റത്തെ പച്ചപ്പ് ഈ സ്കൂളിലെ കൂട്ടുകാരുടെ മനസ്സിലേയ്ക്ക് പടരും..... സമ്പുഷ്ടമായ ഡയറിയും അധ്യാപകശാക്തീകരണ പരിപാടികളും മികവുകളുടെ സാക്ഷ്യപത്രമായ ബ്ലോഗും ലോകോത്തര നിലവാരമുള്ള ലൈബ്രറിയും ചിട്ടയായ പഠന പ്രവര്‍ത്തനങ്ങളും എന്നെന്നും നില നില്‍ക്കണം.....
    തന്റെ സ്വപ്നം സാക്ഷാത്കരിച്ച് അടുത്തൊരു പരിമിതികള്‍ നിറഞ്ഞ വിദ്യാലയത്തെത്തേടി ആത്മസംതൃപ്തിയോടെ ബീമാപള്ളി സ്കൂളിന്‍റെ പടിയിറങ്ങുന്ന ജഗന്‍സാറിന് ആയിരമായിരം ആശംസകള്‍.......

    ReplyDelete