Sunday 2 June 2013

കൂട്ടുകാര്‍ക്കൊരു ഡയറി


 

 

 കവര്‍ ഫോട്ടോ :രാമനുണ്ണി

ഡയറി 2013-14


ബീമാപള്ളി യു.പി.സ്കൂളിലെ കൂട്ടുകാരുടെ ചിന്തകള്‍ക്കും സ്വപ്നങ്ങള്‍ക്കും നിറം നല്‍കാന്‍ അവര്‍ക്ക് വേണ്ടിയൊരു ഡയറി പുറത്തിറങ്ങുന്നു.ഒന്നു മുതല്‍ ഏഴു വരെ ക്ലാസ്സുകളിലെ കുട്ടികള്‍ക്കായാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്.
                                        ഡയറി എഴുത്ത് ഒരു സര്‍ഗാത്മക പ്രവര്‍ത്തനമാണ്.സ്വന്തം അനുഭവങ്ങളിലൂടെ വളരുന്ന ചിന്തകളും ആത്മഗതങ്ങളും കൊച്ചു സന്തോഷങ്ങളും സങ്കടങ്ങളും അവനു രേഖപ്പെടുത്താന്‍ കഴിയണം.അതിനു വേണ്ടിയുള്ള ഒരു പ്രചോദനമായി ഇത് മാറുമെന്നു ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.കുട്ടികളുടെ ലേഖനമികവ് വര്‍ധിപ്പിച്ച് സര്‍ഗാത്മക വും സ്വാഭാവികവുമായ എഴുത്തിന്‍റെ സാദ്ധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുകയും ലക്ഷ്യമാണ്‌.
                         ഒരു കടലോരപ്രദേശ മായ ഇവിടത്തെ പ്രത്യേകതകള്‍ക്കുള്ളില്‍ നിന്ന് ജീവിതത്തിന്‍റെ തുടിപ്പുകള്‍ക്കും ക്ലാസ് മുറിയിലെ വിശേഷങ്ങള്‍ക്കും  സ്വപ്നങ്ങളുടെ  ചായം നല്‍കി എഴുത്തിലൂടെ പ്രകാശിപ്പിക്കാനുള്ള പരിശീലനം ഇതിലൂടെ സാധ്യമാകും.
                          വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ചുവടുപിടിച്ച് സ്കൂള്‍ കലണ്ടറിനനുസൃതമായാണ്  നമ്മുടെ ഡയറിക്കു ജീവന്‍ വച്ചത് .ഓരോ ക്ലാസ്സിലെയും കുട്ടികളുടെ നിലവാരത്തിനനുസരിച്ചുള്ള ഡയറികള്‍ പുറത്തിറക്കണമെന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം.പക്ഷേ അതു സ്കൂള്‍ തലത്തില്‍ നടപ്പിലാക്കുന്നതിനു ചില പരിമിതികള്‍ നിലവിലുണ്ട്.
                         കൂട്ടുകാരെ തന്‍റെകടമകളെക്കുറിച്ച് ഓര്‍മപ്പെടുത്താനും അവകാശങ്ങളെക്കുറിച്ച് ധാരണകള്‍ സൃഷ്ടിക്കാനും ഇതില്‍ സാധ്യതകളുണ്ട്.ഓരോ ദിവസത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് നിഗമനങ്ങള്‍ രൂപീകരിക്കുന്നതിനും ക്ലാസ്സ്പ്രവര്‍ത്തനങ്ങള്‍ക്ക് വിവരങ്ങള്‍ ശേഖരിക്കുന്നതിന് സഹായകമായും ചില കുറിപ്പുകളും ഡയറി യുടെ ഭാഗമായുണ്ട്.എന്‍റെ മരം ,മണ്ണെഴുത്ത്  എന്നിവയില്‍ നിന്ന് ചില കുറിപ്പുകള്‍ എടുത്തിട്ടുണ്ട്.ദിനാഘോഷങ്ങള്‍ ,സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ച് സമഗ്രധാരണ സൃഷ്ടിക്കുന്നതിനു രക്ഷിതാക്കള്‍ക്ക് ഈ ഡയറി പിന്തുടരുന്നതി ലൂടെ കഴിയും.
                    സ്വയം വിലയിരുത്തല്‍,പരസ്പര വിലയിരുത്തല്‍ ,ക്ലാസ്സ് വി ലയിരുത്തല്‍ തുടങ്ങിയ സാധ്യതകളും തീര്‍ച്ചയായും പ്രയോജന പ്പെടുത്താവുന്നതാണ്.കുട്ടികളുടെ മെച്ചപ്പെട്ട സൃഷ്ട്ടികള്‍ സ്കൂള്‍ നോട്ടീസ് ബോര്‍ഡിലും സ്കൂള്‍ ബ്ലോഗിലും പ്രസിദ്ധീകരിക്കുന്നതാണ്.
                  
                   

No comments:

Post a Comment