Tuesday, 11 March 2014
Thursday, 7 November 2013
ഗാന്ധി ജയന്തി ആഘോഷം
നമ്മുടെ രാഷ്ട്രപിതാവിൻറെ 144 -മത് ജൻമദിനം സമുചിതമായി ആഘോഷിച്ചു . കേരള ഗാന്ധി സ്മാരക നിധിയിൽ നിന്ന് രണ്ട് വിശിഷ്ട വ്യക്തികൾ പ്രസ്തുത പരിപാടിയിൽ അതിഥികളായെത്തി . അധ്യാപകരും കുട്ടികളും ചേർന്ന് ഗാന്ധിജിയുടെ ജീവചരിത്രആൽബവും ഗാന്ധി ജയന്തി സ്പെഷ്യൽ പത്രവും തയ്യാറാക്കി .അതിഥികൾ ഗാന്ധിജിയുടെ ജീവചരിത്രവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ ലൈബ്രറിക്ക് സംഭാവന ചെയ്തു .| Add caption |
| പതിപ്പ് പ്രകാശനം |
| ശ്രീ ഉമർ സംസാരിക്കുന്നു |
| സ്കൂൾ ലീഡർ പീരുമുഹമ്മദ് |
| മുൻ ഹെഡ് മാസ്റ്റർ ശ്രീ എ വി ജഗൻ |
| എസ് ആർ ജി കണ്‍വീനർ ശ്രീമതി കവിത |
Monday, 21 October 2013
കാടറിയാന്‍
september 28 -നാണ് സ്കൂളിൽ നിന്നീ യാത്ര പോയത് .'കാടറിയാനൊരു യാത്ര ' എന്നായിരുന്നു ഞങ്ങളിട്ട പേര് .40 കുട്ടികളും 5 അധ്യാപകരും ആയിരുന്നു യാത്രാ സംഘത്തിൽ . രാവിലെ 7 മണിക്ക് സ്കൂളിൽ നിന്നും ഞങ്ങളിറങ്ങി .നന്ദിയോടിനു സമീപം പാലുവള്ളിയിൽ ലോവർ മീൻമുട്ടിയെന്നൊരു ചെറുഡാമും വൈദ്യുതിയുല്പാദന യൂണിറ്റുമുണ്ടെന്ന കാര്യം ഞങ്ങൾക്ക് പുതിയൊരറിവായിരുന്നു .നന്ദിയോടുനിന്ന് ഞങ്ങളോടൊപ്പം കൂടിയ മുൻ പഞ്ചായത്ത് മെമ്പർ ഷെർലിച്ചേച്ചി ഞങ്ങൾക്കങ്ങോട്ടു വഴികാട്ടിയായി . മീന്മുട്ടിയിൽ നിന്ന് നേരെ മങ്കയത്തേക്കായിരുന്നു യാത്ര .കാടും കാട്ടാറും ഒരുപോലെ കുട്ടികളേയും ഞങ്ങളേയും ഭ്രമിപ്പിച്ചു .
'പുഴകടന്ന് മരങ്ങൾക്കിടയിലേക്ക് '-ടി പദ്മനാഭന്റെ ഒരു കഥാപുസ്തകത്തിന്റെ പേരാണിത് ----മങ്കയത്തെ പുഴയും വനവും ഞങ്ങൾക്കൊരു പുസ്തകമായി .കല്ലാറിലെ കുളിയും വിശ്രമവും നൽകിയ പുതിയ ഊർജവുമായി ബോണക്കാടേക്ക് മലനിരകളിലെ തേയിലച്ചെടികൾ ഞങ്ങൾ ഇറുത്തെടുത്തു .മലയും തേയിലയും ആദ്യമായി കാണുന്ന കുട്ടികളുടെ കണ്ണിലെ കൗതുകം , ഒരു യാത്ര സഫലമാകാൻ അതുമതി .സന്ധ്യയോടെ മലയിറങ്ങിയ ഞങ്ങൾ 9 മണിക്കാണ് മടങ്ങിയെത്തിയത് .
"വനം ,നദി ,ഭാഷ "_ മനോജിന്റെ കവിതാപുസ്തകമാണിത് .ഓരോ യാത്രയും ഓരോ പുസ്തകങ്ങളാണ് ;ഒരിക്കലും വായിച്ചുതീരാത്ത പുസ്തകങ്ങൾ !
Subscribe to:
Posts (Atom)

