Saturday, 9 June 2018

പ്രവേശനോത്സവം  


2018  ജൂൺ  1 . പതിവിലും  സുന്ദരിയായി ബീമാപള്ളി ഗവ  യു  പി  സ്‌കൂളും  പരിസരവും അണിഞ്ഞൊരുങ്ങി . ....... കുട്ടിക്കുറുമ്പുകളെ 
വരവേൽക്കാൻ . 

പുത്തനുണർവ്വോടെ സ്‌കൂൾ അങ്കണത്തിൽ കയറിവരുന്ന കൂട്ടുകാരെ വരവേൽക്കാൻ തെറ്റിയും ചെമ്പകവും രാജമല്ലിയും കടലാസുപൂക്കളും ചിരിതൂകി നിന്നു. സ്വാഗതമരുളാൻ തുമ്പിയും പൂമ്പാറ്റയും അണ്ണാറക്കണ്ണനും കുരുവികളും നേരത്തെ എത്തി .റമദാൻ നോമ്പിൻറെ ഭക്തിയിൽ ഉത്സാഹത്തിമിർപ്പോടെ കുഞ്ഞുങ്ങളെത്തി. പുതിയ ലോകത്തേക്ക് കാലെടുത്തു വയ്ക്കുന്ന 174  പേർ ..... കണ്ണീരും പൊട്ടിച്ചിരികളും സാന്ത്വനവാക്കുകളും നിറഞ്ഞ അന്തരീക്ഷം. പന്തും പാവയും കളർപെൻസിലും പല മുഖങ്ങളിലെയുംആശങ്കയകറ്റി. പുഞ്ചിരി നിറഞ്ഞു .പൊന്നോമനകളെ അധ്യാപകരുടെ കയ്യിൽ ഏൽപിച്ചു നിറഞ്ഞ പ്രതീക്ഷയോടെ മാതാപിതാക്കൾ മടങ്ങി. ക്‌ളാസ്സ്‌ മുറികളിൽ തേങ്ങലും നിലവിളിയും നേർത്തുവന്നു . കളിയും ചിരിയും നിറഞ്ഞു .



അവർ  ചങ്ങാതിമാരായി 




ഉത്ഘാടനം -പ്രധാനാധ്യാപിക ശ്രീമതി കൃഷ്ണദേവി 

പ്ലാസ്റ്റിക് പാടില്ലെന്നാണ് ....പക്ഷേ  അവർക്കു സന്തോഷമായി .

അവൻ്റെ ചിരി കണ്ടോ 



മീനടീച്ചർ 



ശ്രീ മാഹീൻ 

എന്നെക്കാണാൻ എല്ലാരുമെത്തി 


പണ്ട് ഞാനും കൊതിച്ചിരുന്നു , ഇതുപോലൊന്ന്     കിട്ടിയെങ്കിൽ  എന്ന് 

സരിതടീച്ചർ 

സന്ധ്യാറാണി ടീച്ചർ 

നൃത്തച്ചുവടുകളുമായി  കൂട്ടുകാരെ വരവേൽക്കുന്ന സുന്ദരിക്കുട്ടികൾ 


വേഗം വാ എനിക്കും പന്ത് വേണം 

പന്ത് കിട്ടി . പാവയും കൂടി തരുമോ 

ഇതിനുള്ളിൽ എന്തൊക്കെയാണോ