2013 JUNE 05
"ഒരു തൈ നടുമ്പോള്ഒരു തണല്‍ നടുന്നു
ഒരു വസന്തത്തിന്നു
വളര്‍ പന്തല്‍ കെട്ടാന്‍
ഒരു കാല്‍ നടുന്നു"
ഇന്ന് പരിസ്ഥിതി ദിനം ....
നിറഞ്ഞു പെയ്ത മഴയുല്‍സവത്തിനു ശേഷം വെയില്‍ മഞ്ഞയുടെ രണ്ടു ദിവസങ്ങള്‍.ആകാശത്തൊരു മഴ പതുങ്ങിയിരിക്കുന്നത് ഞങ്ങള്‍ക്കു കാണാം.ഇന്നലത്തെ മഴയുടെ ബാക്കിയായി മരമിപ്പോഴും പെയ്യുന്നുണ്ട്.ഉറക്കം തൂങ്ങി മരത്തിന്‍റെഇലകളില്‍ നിന്ന് താഴെക്കൊരു തുള്ളി........താഴെ കൊതിയോടൊരു തുമ്പ........ഞങ്ങളുടെ പൂന്തോട്ടം മഴയും വെയിലും മാറിമാറി കളിക്കു ന്നൊരിടമാകുന്നു .ഞങ്ങള്‍ നട്ട വസന്തത്തിന്‍റെ വളര്‍ പന്തലി ലിരുന്നു കിളികള്‍ ചിലയ്ക്കുന്നു.
കവിത കേട്ടാണ് ഞങ്ങള്‍ തുടങ്ങിയത്.മരിക്കുന്ന ഭൂമിയുടെ സങ്കടങ്ങള്‍ ഓ.എന്‍.വി.കുറുപ്പിന്‍റെശ ബ്ദത്തില്‍കേട്ടു.പിന്നെ അഗസ്ത്യ ഹൃദയം ,ഒരു തൈ നടുമ്പോള്‍ .......................ഭൂമിയെ ക്കുറി ച്ചിപ്പോള്‍ പേടി തോന്നുന്നു,ഞങ്ങളെ ക്കുറിച്ചും.പ്രശ്നങ്ങള്‍ ക്കു വേണ്ടത് പരിഹാര മാണെന്നുഞങ്ങള്‍ക്കറിയാം........ഇനിയും പച്ചയണി യാന്‍ മണ്ണട രുകള്‍തയ്യാറാണ്..ഞങ്ങള്‍ ഇന്ന് സ്കൂളില്‍ രണ്ടു മരങ്ങള്‍ നട്ടു.എല്ലാവരും വീട്ടില്‍ നാളെ മരം നടും,ആ മരത്തിനെ പ്രിയ പ്പെട്ടൊരാളായി കൂടെ കൂട്ടും.,,,,
എല്ലാ മഹാ വ്യാധികള്‍ക്കുംപരിഹാര ങ്ങളുമായി നില്‍ക്കുന്ന നമ്മുടെ ചെടികള്‍.ഒരു വീട്ടിലൊരുവേപ്പ്,മുറ്റത്തൊരു തുളസി ,..........
ഔഷധ ത്തോട്ട നിര്‍മാണം നടത്തിയത് പരിസ്ഥിതി ദിനത്തിലാണ്.ഇനി ഞങ്ങളുടെ മുറ്റത്തു നിന്ന് വീശുന്ന കാറ്റിന്.................................
വേദങ്ങളും പ്രമാണങ്ങളും പണ്ടേ പറഞ്ഞിരുന്നു ഭൂമിയുടെ സംരക്ഷണ ത്തെക്കുറിച്ച് .............മുന്‍ കാഴ്ചയുള്ള മഹാന്മാരും വേദങ്ങളും പറഞ്ഞ വചനങ്ങള്‍ ഞങ്ങള്‍ പോസ്റ്റ റുക ളാക്കി .
പരിസ്ഥിതി ദിന സന്ദേശം നല്‍കിയത് എസ്.എം.സി.ചെയര്‍മാനായിരുന്നു.സാമൂഹ്യ ശാസ്ത്ര ക്ലബ്
കണ്‍ വീനര്‍പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത പങ്കു വച്ചു.പരിസ്ഥിതി ക്ലബ് കണ്‍ വീനര്‍ ആദ്യ മരം നട്ടു.പരിസ്ഥിതി സന്ദേശ ത്തോടൊപ്പം ഞങ്ങളറിഞ്ഞ വാര്‍ത്ത പേടിപ്പിക്കുന്നതായി രുന്നു.എഴുനൂറു കോടി ജനങ്ങളില്‍ നൂറു കോടി പട്ടിണിയിലാണ്.ദിനം പ്രതി പട്ടിണി കൊണ്ടു മരിക്കുന്ന കുട്ടികള്‍ ഇരുപതി നായിര മത്രേ...........മുറ്റത്തെ വളര്‍ന്നു വരുന്ന പച്ചപ്പിനകത്ത് ചെറിയൊരു മരംകൊത്തി ആഹാരം തേടുകയാണ്................
"ആകാശത്തിലെ പ്പറവ കള്‍ വിതക്കുന്നില്ല കൊയ്യുന്നില്ല ................"
പക്ഷേ നമുക്കുവിതച്ചേ പറ്റൂ...........കൊയ്തു കൂട്ടുന്നത് നമുക്കു മാത്രമാകരുത്.ഇല്ലാത്തൊരു കൂട്ടുകാരനു കൂടി യാകണമെന്നു പരിസ്ഥിതി ദിനം നമ്മെ ഓര്‍മിപ്പിക്കുന്നു.