സ്നേഹപൂർവ്വം സുപ്രഭാതം
അറിവിൻ പൊൻ കിരണങ്ങൾ വരിതൂകാൻ , വായനയുടെ ലോകത്ത് പുതിയ മേച്ചിൽപ്പുറങ്ങൾ തേടാൻ ബീമാപള്ളി യു പി സ്കൂളിലെ കുരുന്നുകൾക്ക് ബീമാപള്ളി നവാബ് ടെക്സ്റൈൽസ് നൽകുന്ന സ്നേഹോപഹാരം --സുപ്രഭാതം ദിനപ്പത്രം .
15 / 09 / 2015 ന് സ്‌കൂൾ അസംബ്ലിയിൽ വച്ച് സുപ്രഭാതം ബ്യുറോ ചീഫ് ശ്രീ ഫൈസൽ കോങ്ങാട് 6 ബി യിലെ മുഫീദാബീവിക്കു ദിനപ്പത്രം നൽകിക്കൊണ്ട് പദ്ധതി ഉൽഘാടനം നിർവഹിച്ചു . സ്കൂൾ S M C ചെയർമാൻ ശ്രീ ഇഖ്‌ബാൽ അദ്ധ്യക്ഷത വഹിച്ച പ്രസ്തുത ചടങ്ങിൽ ശ്രീ ആസിഫ് മുസ്ലിയാർ, ശ്രീ അബ്ദുൾ റസാക്ക് മന്നാനി ,ശ്രീ ശിവകുമാർ ,ശ്രീ കബീർ ദാരിമി ,ശ്രീ നജുമുദീൻ (നവാബ് ടെക്സ്റൈൽസ് ,ബീമാപള്ളി )എന്നിവർ സംബന്ധിച്ചു .