സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ പ്രഥമ സ്കൂൾ പാർലമെന്റ് യോഗം നടന്നു. സ്കൂളിലും ക്ലാസ്സിലും തങ്ങളുടെ അഭിപ്രായങ്ങളും അവകാശങ്ങളും പരിഗണിക്കപ്പെ ടുന്നു ണ്ട് എന്ന് യോഗം വിലയിരുത്തി .അക്കാദമിക പ്രവർത്തനങ്ങൾ ,സ്കൂൾ പച്ചക്കറികൃഷി , ശുചിത്വം ,അച്ചടക്കം മുതലായവ ചർച്ചാവിഷയമായി . പാർലമെന്റ് നടപടിക്രമങ്ങൾ പരിശീലിക്കുന്നതിന് അവസരം ലഭിക്കുന്നതോടൊപ്പം ഓരോ വ്യക്തിയും തൻറെ സാമൂഹിക ജീവിതത്തിൽ പാലിക്കേണ്ട മാനവിക മൂല്യങ്ങൾ തിരിച്ചറിയുന്നതിനും പിന്തുടരുന്നതിനും പ്രാപ്തരാക്കുന്ന സംരംഭമാണ് ഇത്തരം ജനാധിപത്യ വേദികൾ .