പരിസ്ഥിതി ദിനാഘോഷം
2018 ജൂൺ 5 .മഴമാറിയ തെളിഞ്ഞ പ്രഭാതം . സ്കൂൾ മുറ്റം നിറയെ കുട്ടികളും രക്ഷകർത്താക്കളും . പരിസ്ഥിതിദിന - ഹരിതോത്സവ -ടാലന്റ്‌ലാബ് ഉത്‌ഘാടന സമ്മേളനം നടക്കുകയാണ് . എസ് എം സി ചെയർമാൻ ശ്രീ ഇഖ്ബാലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രശസ്ത നാടക ചലച്ചിത്ര സംവിധായകനും ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയുമായ ശ്രീ പ്രമോദ് പയ്യന്നൂർ ഉത്‌ഘാടനം നിർവഹിച്ചു . സ്കൂൾ അടയ്ക്കുന്ന ദിവസം ലി നിജ ടീച്ചർ നൽകിയ വിത്തുകൾ പാകി മുളപ്പിച്ചു കൊണ്ടുവന്നിരിക്കുകയാണ് രണ്ടാം ക്‌ളാസ്സിലെ കൊച്ചു മിടുക്കർ . ടാലന്റലാബിന്റെ ഭാഗമായി ഫുട്ബോൾ പരിശീലനത്തിന് തയ്യാറെടുക്കുന്ന വർ ആവേശത്തിലാണ് . ശ്രീ മാഹീൻ സാറിന്റെ അപൂർവ ഫോട്ടോ ശേഖരം കണ്ട് ഫോട്ടോഗ്രാഫി മതിയെന്നായി മറ്റുചിലർ. അക്കാദമിക മാസ്റ്റർപ്ലാനും ടാലെന്റ്റ് ലാബും ഹരിതോത്സവവും -എല്ലാം ഭംഗിയായി നടക്കട്ടെ, ഞങ്ങൾ കൂടെയുണ്ട് -എന്ന് രക്ഷകർത്താക്കൾ .
ശ്രീ പ്രമോദ് പയ്യന്നൂർ ഉമർ മുഹ്ത്താറിനു തുളസി തൈ നൽകുന്നു . |
ശ്രീ സലിം |
പ്രതിജ്ഞ |
ഈ തൈച്ചെടി എന്റെ സ്കൂളിന് |
ഹെഡ് മിസ്ട്രസ് ശ്രീമതി കൃഷ്ണ ദേവി |
ഈ ചെടികൾ ഞങ്ങൾ സംരക്ഷിക്കും |
സലിം സാർ ഞങ്ങളുടെ കോച്ച് |
പോളിസ്റ്റൻ സാർ |
ഗ്ലാഡിസ് ടീച്ചർ |
ഒരു തൈ നടാം നമുക്കമ്മക്ക് വേണ്ടി |
ജ്യോതി ടീച്ചർ |
ഫോട്ടോ പ്രദർശനം ഉത്‌ഘാടനം |
സരിതടീച്ചർ |