Monday, 10 August 2015

            ആഗസ്റ്റ്‌  6 ഹിരോഷിമ ദിനം ;ആഗസ്റ്റ്‌ 9  നാഗസാക്കി ദിനം 

യുദ്ധത്തിന്റെ ദുഃഖസ്മരണകൾ മാനവരാശിയെ അലോസരപ്പെടുത്തുന്ന ദിനങ്ങൾ ......

ലോകമനസ്സാക്ഷിയെ പിടിച്ചുലയ്ക്കുന്ന ദുരന്തസ്മൃതികൾ ഉണർത്തുന്ന ഈ ദിനങ്ങളിൽ ലോകത്തിന്റെ അവസ്ഥയെന്താണെന്ന് നമുക്ക് ചിന്തിക്കാം .

അനേക ലക്ഷം ഹിരോഷിമകൾ സൃഷ്ടിക്കാനവശ്യമായ അണുവായുധങ്ങൾ ഇന്ന് ലോക രാഷ്ട്രങ്ങളുടെ പക്കലുണ്ട് .മനുഷ്യൻ എത്ര പുരോഗമിച്ചിട്ടും കൊല്ലാനും കീഴടക്കാനുമുള്ള മനസ്സുമാത്രം മാറിയിട്ടില്ല .യുദ്ധവെറിക്കെതിരേ ആവും മട്ടിൽ നമുക്ക് പ്രതികരിക്കാം .മനുഷ്യൻ യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ യുദ്ധം മനുഷ്യനെ അവസാനിപ്പിക്കും എന്ന തിരിച്ചറിവോടെ .

ആഗസ്റ്റ് 6 ന് നടത്തിയ യുദ്ധവിരുദ്ധ റാലിയിൽ നിന്ന്