Thursday, 20 June 2013

അദ്ധ്യാപകശാക്തീകരണം ഉദ്ഘാടനം

അദ്ധ്യാപകശാക്തീകരണം  ഉദ്ഘാടനം 

ബീമാപള്ളി യു.പി.എസ്സിലെ അദ്ധ്യാപക ശാക്തീകരണ പരിപാടിയുടെ ഉദ്ഘാടനം കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ ശ്രീ.ടി.പി.കലാധരന്‍ നിര്‍വഹിച്ചു.മണക്കാട് ടി.ടി.ഐ.യിലെ എസ്.എസ്.ജി.ചെയര്‍മാനും പൊതു പവര്‍ത്ത കനുമായ ശ്രീ.കരമന ഹരി,മുട്ട ത്ത റ പി.എസ്.എം.യു.പി.എസ്.ഹെഡ് മാസ്റ്റര്‍ ശ്രീ.സുദര്‍ ശനന്‍,അതിയന്നൂര്‍ യു.പി.എസ്.ഹെഡ് മാസ്റ്റര്‍ ശ്രീ.പി.വി.പ്രേംജിത്ത് ,പേരൂര്‍ ക്കട എച്ച്.എച്ച്.എസ്.അദ്ധ്യാപകനും പരിഷദ് പ്രവര്‍ത്തകനു മായ ശ്രീ,ജി.സുരേഷ് എന്നിവര്‍ അതിഥികളായി.
രാവിലെ 10.30 ന് ആരംഭിച്ച പരിപാടി സ്കൂള്‍ ഡയറി എങ്ങിനെ ഫലപ്രദമായി ഉപയോഗിക്കാം ,പിന്നാക്കക്കാരായ കുട്ടികളെ എങ്ങിനെ മുഖ്യ ധാരയിലെത്തി ക്കാം,പഠന പ്രശ്ന ങ്ങള്‍ എങ്ങിനെ പരി ഹരിക്കാം ,അധ്യാപകരുടെ ഭാഷാവിനിമയ ശേഷി മെച്ചപ്പെടു തുന്ന തെങ്ങിനെ ?......തുടങ്ങിയ കാര്യങ്ങളാണ്‌ അന്വേഷിച്ചത്.
ഗണിത പഠനം മെച്ചമാക്കുന്നതിനുള്ള വഴികളാണ് കലാധരന്‍ സാര്‍ പ്രധാനമായി പറഞ്ഞത്.പത്ര ക്കടലാസു കൊണ്ടുള്ള തൊപ്പി യുണ്ടാക്കി ജ്യാമിതിയുടെയും ഊഹിക്കലിന്‍റെയും മതിക്കലിന്‍റെയും ഗണിത പാoങ്ങള്‍
കൌതുക കരമായി അവതരിപ്പിക്കുന്ന രീതി പരിചയ പ്പെടുത്തി.
ഡയറി എഴുതുമ്പോള്‍,നന്മക്കുറി പ്പുകള്‍ രേഖ പ്പെടുത്തുമ്പോള്‍ ഒക്കെ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഞങ്ങള്‍ ചര്‍ച്ച ചെയ്തു.
മണക്കാട് സ്കൂളനുഭവങ്ങള്‍ ഒരു പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പങ്കു വച്ച ശ്രീ.കരമന ഹരി ഒരു പൊതു വിദ്യാലയം എങ്ങിനെ പൊതു ജനങ്ങളുടെ പ്രതീക്ഷ കള്‍ക്ക് അനുസൃതമായി വളര്‍ത്തിയെടുക്കാം എന്നതിന്‍റെ ചൂടുള്ള അനുഭവ പാഠങ്ങ ളാണ് പകര്‍ന്നത്.
പ്രേംജിത്ത് സാര്‍ പറഞ്ഞതും സ്വന്തം അധ്യാപന ജീവിതത്തില്‍നിന്ന് തന്നെ.ബോണക്കാട് സ്കൂളിലെ രാജേഷിന്‍റെ കഥ.രക്ഷിതാവ് ചമയുന്ന
വരാ ല്‍ത്തന്നെ  തന്നെ അറിഞ്ഞോ അറിയാതെയോ ചവിട്ടി മെതിക്ക പ്പെടുന്ന അരക്ഷിത ബാല്യങ്ങളുടെ കരള്‍ നീറ്റുന്ന നേരനുഭവം.ഒരധ്യാപകന് അത്തരം സന്ദര്‍ഭങ്ങളില്‍ എന്തു ചെയ്യാന്‍ കഴിയു മെന്നത്തിന്റെ ഉത്തമ ഉദാഹരണമായി  അദ്ദേഹത്തിന്‍റെ അനുഭവ സാക്ഷ്യം.
വളരെ സംതൃപ്തി യോടെ യാണ് ഞങ്ങള്‍ പിരിഞ്ഞത്.മറ്റ് എന്തു തിരക്കുകളുണ്ടെങ്കിലും എല്ലാ മാസവും ആദ്യ ശനിയാഴ്ച ഞങ്ങള്‍ ഒത്തുകൂടും.കുട്ടികളുടെ പഠനം മെച്ചപ്പെടുത്തുന്നതിനു വേണ്ട എല്ലാ ശ്രമവും നടത്തും.
വളരെ നല്ല അഭിപ്രായമാണ് കലാധരന്‍ സാര്‍ ഞങ്ങളുടെ ശ്രമത്തെ ക്കുറിച്ച് പ്രകടിപ്പിച്ചത്.ഇതു കൃത്യമായി തുടരുന്നതിനും ആവശ്യമായ വിദഗ്ധ സഹായം ലഭ്യമാക്കുന്നതിനും ഞങ്ങളോട് സഹകരിക്കാന്‍ ഇപ്പോള്‍ത്തന്നെ
ഒന്നില്‍ക്കൂടുതല്‍ വിദ്യാലയങ്ങള്‍ മുന്നോട്ടു വന്നിട്ടുണ്ട്.സഹകരിക്കാന്‍ താല്പര്യമുള്ള എല്ലാവര്‍ക്കും സ്വാഗതം.









ചൂണ്ടുവിരല്‍ വായിക്കാം (ബീമാപള്ളി യു.പി.എസ്സിനെ ക്കുറിച്ച് )


http://learningpointnew.blogspot.in/2013/06/blog-post_19.html