മജീദ് കാക്കയ്ക്ക് ഉറൂസ് മഹോത്സവമല്ല പ്രധാനം..........
മജീദ് കാക്ക ഇന്നും തിരക്കിലാണ് . മണി ആറു കഴിഞ്ഞു . തിരുവനന്തപുരം നഗരം മുഴുവന്‍ വൈദ്യുത ദീപാലങ്കാരങ്ങളാല്‍ മതി മറന്നു നില്‍ക്കുന്ന ബീമാപള്ളിയിലേയ്ക്ക് ഒഴുകുകയാണ് ...... ഇന്ന് ഉറൂസ് മഹോത്സവത്തിന്റെ ആറാം ദിനം ..... പക്ഷെ അബ്ദുള്‍ മജീദ് എന്ന മജീദ് കാക്ക മാത്രം തന്‍റെ ജോലിയില്‍ മുഴുകിയിരിക്കുന്നു .കൂട്ടുകാരുടെ സ്വര്‍ഗമായി മാറിയ ബീമാപള്ളി യു പി സ്കൂളിന്റെ പച്ചപ്പ് നിലനിറുത്താനുള്ള കഠിന പ്രയത്നത്തിലാണ് ....
കത്തുന്ന വെയിലില്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന തെറ്റിയും കുറ്റി മുല്ലയും ....... കിളികള്‍ക്ക് വെള്ളവും തിനയും നിറക്കണം .... ചെടികള്‍ക്കും വെള്ളവും ഭക്ഷണവും നല്‍കണം ....... വേനലവധിക്കാലമായതിനാല്‍ പണികള്‍ പങ്കുവയ്ക്കാന്‍ കൂട്ടുകാരുമില്ല ....
ഈ കാഴ്ചകള്‍ കണ്ടുകൊണ്ട് പതുക്കെ സ്കൂളിലേയ്ക്ക് കയറി .കടലില്‍ നിന്നും നല്ല കാറ്റ്.... സുഖമുള്ള അന്തരീക്ഷം .... " പുറത്തിരിക്കാം " എന്റെ നിര്‍ദേശം ജഗന്‍സാര്‍ അംഗീകരിച്ചു .രണ്ടു കസേരകളുമെടുത്ത് ഞങ്ങള്‍ വരാന്തയില്‍ അടുത്തടുത്ത് ഇരുന്നു .അടുത്ത വര്ഷം സാറിന്റെ സ്കൂളില്‍ നടപ്പിലാക്കാന്‍ പോകുന്ന ചില പ്രവര്‍ത്തനങ്ങളാണ് ഞങ്ങള്‍ ചര്‍ച്ച ചെയ്തത് ... കേട്ടപ്പോള്‍ സന്തോഷവും അഭിമാനവും തോന്നി .... കടലിന്റെ മക്കള്‍ക്ക് വേണ്ടി ചിന്തകളും സ്വപ്നങ്ങളും പങ്കുവയ്ക്കാനും നടപ്പിലാക്കാനും മടിക്കാത്ത ഒരു കൂട്ടം അധ്യാപകര്‍ ..... പുതിയ ഡയറിയും ബുള്ളറ്റിന്‍ ബോര്‍ഡും സര്ഗ്ഗച്ചുവരും അവധിക്കാല ക്യാമ്പും ഒക്കെ ആവേശപൂര്‍വം ജഗന്‍സാര്‍ പങ്കുവച്ചു ....
കൂട്ടത്തില്‍ കേരളത്തില്‍ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ക്ക് നവീന ആശയങ്ങള്‍ കൊണ്ട് കരുത്ത് പകരുന്ന ചൂണ്ടുവിരല്‍ എന്ന വിദ്യാഭ്യാസ ബ്ലോഗിന്‍റെ പിന്നണി വക്ത്താവായ ശ്രീ കലാധരന്‍ സാറിന്റെ സേവനം ഒരു ദിവസത്തേയ്ക്ക് ഞങ്ങള്‍ക്ക് ലഭ്യമാക്കാന്‍ കഴിയുമോ എന്ന ചിന്തയും സാര്‍ പങ്കു വച്ചു ........
ഇരുട്ടിത്തുടങ്ങിയപ്പോള്‍ സ്കൂളില്‍ നിന്നും ഇറങ്ങി .ഉത്സവ പറമ്പിലൂടെ പതുക്കെ നടന്നു . കാഴ്ചകള്‍ കണ്ടു കൊണ്ട് ....... കൊച്ചു കൂട്ടുകാരും നാട്ടുകാരും ഉത്സവതിമിര്‍പ്പിലാണ്..... നിരനിരയായി ബലൂണും പീപ്പിയും കുപ്പിവളയും മാലയും മധുരപലഹാരങ്ങളും നിരത്തി വച്ച കടകള്‍ .... നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശത്തിനു താഴെ ഖുറാന്‍ പാരായണത്തിന്റെ മുഴങ്ങുന്ന ഭക്തി നിര്‍ഭരമായ ശബ്ദത്തില്‍ നിറങ്ങളുടെ മാസ്മര പ്രഭയില്‍ മുങ്ങി നില്‍ക്കുന്ന ബീമാപള്ളി ചേതോഹരമായ കാഴ്ച തന്നെ .....കൈയ്യിലിരുന്ന ക്യാമറ കൊണ്ട് ചുറ്റിനടന്ന് കുറെ ചിത്രങ്ങളെടുത്തു ..... എടുത്ത ചിത്രങ്ങള്‍ ഒരു സാധാരണ ക്യാമറയില്‍ ഒതുങ്ങുന്നതല്ല ..... വിശാലമായ ഉത്സവ പറമ്പില്‍ പിന്നെയും കാഴ്ചകള്‍ ബാക്കി........
ഇടയ്ക്ക് പി റ്റി എ പ്രസിഡണ്ട് ശ്രീ പീരുമുഹമ്മദ് കൂടെയെത്തി .....തിരിച്ചു സ്കൂളിലേയ്ക്ക് നടക്കുന്നതിനിടയില്‍ രക്ഷിതാക്കളുടെ ചായ കുടിക്കാനുള്ള ക്ഷണം പല പ്രാവശ്യം സ്നേഹപൂര്‍വ്വം നിഷേധിക്കേണ്ടി വന്നിരുന്നു ഞങ്ങള്‍ക്ക് .......
ഒരു നല്ല സായം സന്ധ്യയിലെ മനം കവരുന്ന കാഴ്ചകളുടെ അനുഭവങ്ങളുമായി വീട്ടിലേയ്ക്ക് ....അപ്പോഴും സ്കൂളില്‍ മജീദ് കാക്കയും ജഗന്‍ സാറും അടുത്ത ദിവസത്തെ പ്രവര്‍ത്തനങ്ങളുടെ കൂടിയാലോചനയിലായിരുന്നു ........
പ്രേംജിത്ത് പി വി
യു പി എസ് ബോണക്കാട്