Monday, 28 January 2019

PADANOLSAVAM 2018 -19

പഠനോത്സവം സബ്ജില്ലാതല ഉത്‌ഘാടനം 2018 -19 

ഈ  അധ്യയന വർഷത്തിൽ ഞങ്ങളുടെ കുട്ടികൾ ആർജിച്ച പഠന നേട്ടങ്ങളുടെ നേർസാക്ഷ്യവും സ്വതന്ത്ര ആവിഷ്‌കാരവും പഠനവസ്തുക്കളുടെ പ്രദർശനവും ജനുവരി 25 ,26 തീയതികളിൽ സ്‌കൂൾ അങ്കണത്തിൽ നടന്നു .അതോടൊപ്പം കുട്ടികൾക്കും രക്ഷകർത്താക്കൾക്കും പാചക ,കേശാലങ്കാര ,മൈലാഞ്ചിയിടീൽ മത്സരങ്ങളും നടന്നു.ഒന്നാംദിവസം സബ്ജില്ലാതല ഉത്‌ഘാടനം ബഹു .തിരു .സൗത്ത് എ ഇ ഒ ശ്രീമതി സി എം ഷൈലജാഭായി നിർവഹിച്ചു .ബഹു.തിരു .സൗത്ത് ബി പി ഒ  ശ്രീ.എ നജീബ് ,ബി ആർ സി ട്രെയിനർ ശ്രീ ഗോപകുമാർ എന്നിവർ സന്നിഹിതരായിരുന്നു .