2017 ജൂൺ 19
വായന ദിനത്തോടനുബന്ധിച്ചു എൽ പി ക്ലാസ്സുകളിലെ കുട്ടികൾ നടത്തിയ പ്രത്യേക അസംബ്‌ളിയിൽ ഹെഡ് മിസ്ട്രസ് ശ്രീമതി കൃഷ്ണാ ദേവി വായനാ ദിന സന്ദേശം നൽകി .തുടർന്ന് കുട്ടികളുടെ നാടൻപാട്ട് ,കഥാകഥനം ,കവിതാ പാരായണം എന്നിവ ദിനാഘോഷത്തിന് കൊഴുപ്പേകി . ഒരാഴ്ച നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങൾ ബിനു സാർ വിവരിച്ചു .സന്ധ്യാറാണി ടീച്ചറിന്റെ കവിതാലാപനം ഏറെ ഹൃദ്യമായി .