വായന ദിനം -19 / 6 / 2015 കവിയും സാഹിത്യകാരനുമായ ഡോ. ഡൊമിനിക് ജെ. കാട്ടൂർ ആയിരുന്നു ഇത്തവണ ഞങ്ങളുടെ അതിഥി.കഥ പറഞ്ഞും കവിത ചൊല്ലിയും വളരെ പെട്ടെന്ന് കുട്ടികളുടെ പ്രിയ കൂട്ടുകാരനായി മാറിയ അദ്ദേഹം തിരുവനന്തപുരം വിമൻസ് കോളേജ് അധ്യാപകനാണ്.ചലച്ചിത്ര രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം വായനയുടെ സൗഭാഗ്യങ്ങൾ സ്വായത്തമാക്കാൻ കുട്ടികളെ ആഹ്വാനം ചെയ്തു .
Sunday, 21 June 2015
Monday, 8 June 2015
SCHOOL PRAVESANOLSAVAM 2015
2015 ജൂണ്‍ 1
വർണക്കടലാസും പൂക്കളും പൂത്തുമ്പികളും നിറഞ്ഞ സ്കൂൾ മുറ്റം. മരച്ചില്ലയിൽ നിന്നിറ്റു വീഴാൻ കൊതിക്കുന്ന പളുങ്കുമണികളിൽ ഇളം വെയിലിന്റെ നേർത്ത തലോടൽ. മഴമേഘങ്ങൾ ഒഴിഞ്ഞ ആകാശത്തിനു താഴെ പൂത്തു തളിർത്ത സ്കൂൾ മുറ്റം നിറയെ കുഞ്ഞുങ്ങളും രക്ഷകർത്താക്കളും. ബീമാപള്ളി ഗവ. യു പി സ്കൂൾ അക്ഷരമുറ്റത്തെത്തിയ കുരുന്നുകൾക്ക് സ്വാഗതം.
ബീമാപള്ളി വാർഡ് കൌണ്‍സിലർ ശ്രീമതി പെട്രീഷ്യ ജോസഫ് അദ്ധ്യക്ഷയായ ചടങ്ങിൽ ശംഖുംമുഖം എ സി പി ശ്രീ ജവഹർ ജനാർദൻ മുഖ്യാതിഥി ആയിരുന്നു. K E L ചെയർമാൻ ശ്രീ ബീമാപള്ളി റഷീദ് ,ബീമാപള്ളി ഈസ്റ്റ് വാർഡ് കൌണ്‍സിലർ ശ്രീ ഇഖ്‌ബാൽ, S S G ചെയർമാൻ ശ്രീ മാല മാഹീൻ,ശ്രീ ടി ബഷീർ,ശ്രീ M P അസീസ് തുടങ്ങിയ പ്രമുഖ വ്യക്തികൾ ചടങ്ങിൽ പങ്കെടുത്തു.

| യൂണിഫോം ,പാഠപുസ്തക ഉദ്ഘാടനം -A C P ശ്രീ ജവഹർ ജനാർദൻ |
| ശിശു സൗഹൃദ ക്ളാസ് മുറി ഉദ്ഘാടനം- ശ്രീ ബീമാപള്ളി റഷീദ് |
| സൗജന്യ നോട്ടുപുസ്തകവിതരണം |
| സൗജന്യ നോട്ടുപുസ്തകവിതരണം |
| സൂക്ഷിച്ച് പിടിച്ചോളൂ |
| ഇതും കൂടെ മോൾക്കിരിക്കട്ടെ |
Monday, 26 January 2015
Subscribe to:
Posts (Atom)