Sunday, 16 August 2015
Monday, 10 August 2015
ആഗസ്റ്റ് 6 ഹിരോഷിമ ദിനം ;ആഗസ്റ്റ് 9 നാഗസാക്കി ദിനം
യുദ്ധത്തിന്റെ ദുഃഖസ്മരണകൾ മാനവരാശിയെ അലോസരപ്പെടുത്തുന്ന ദിനങ്ങൾ ......
ലോകമനസ്സാക്ഷിയെ പിടിച്ചുലയ്ക്കുന്ന ദുരന്തസ്മൃതികൾ ഉണർത്തുന്ന ഈ ദിനങ്ങളിൽ ലോകത്തിന്റെ അവസ്ഥയെന്താണെന്ന് നമുക്ക് ചിന്തിക്കാം .
അനേക ലക്ഷം ഹിരോഷിമകൾ സൃഷ്ടിക്കാനവശ്യമായ അണുവായുധങ്ങൾ ഇന്ന് ലോക രാഷ്ട്രങ്ങളുടെ പക്കലുണ്ട് .മനുഷ്യൻ എത്ര പുരോഗമിച്ചിട്ടും കൊല്ലാനും കീഴടക്കാനുമുള്ള മനസ്സുമാത്രം മാറിയിട്ടില്ല .യുദ്ധവെറിക്കെതിരേ ആവും മട്ടിൽ നമുക്ക് പ്രതികരിക്കാം .മനുഷ്യൻ യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ യുദ്ധം മനുഷ്യനെ അവസാനിപ്പിക്കും എന്ന തിരിച്ചറിവോടെ .
ആഗസ്റ്റ് 6 ന് നടത്തിയ യുദ്ധവിരുദ്ധ റാലിയിൽ നിന്ന്
Sunday, 9 August 2015
അദ്ധ്യാപക ശാക്തീകരണം
അന്തരിച്ച മുൻ രാഷ്ട്രപതിയോടുള്ള ആദരസൂചകമായി 01 / 08 / 2015 ബീമാപള്ളി യു പി സ്കൂളിന് പ്രവൃത്തി ദിനമായി . Retired Diet Faculty സുരേഷ് സാറിന്റെ സാന്നിദ്ധ്യം ഈ ദിവസം ധന്യമാക്കി . പ്രവൃത്തി പഠന സമീപനത്തെക്കുറിച്ചും ഒന്നു മുതൽ ഏഴു വരെ ക്ലാസ്സുകളിൽ വിഷയമേഖലകളുമായി ബന്ധപ്പെട്ട് നടത്താവുന്ന പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു . തുടർന്ന് ഞങ്ങളിൽ കൗതുകവും ആവേശവും ഉണർത്തിക്കൊണ്ട് ചില മാതൃകാ പ്രവർത്തനങ്ങൾ പരിശീലിപ്പിച്ചു .
Sunday, 21 June 2015
Subscribe to:
Posts (Atom)
