Monday, 10 June 2013

അധ്യാപക ശാക്തീകരണ പരിപാടി

"കുട്ടിക്കാലത്തെ ക്കുറിച്ച് പറഞ്ഞു കേട്ട ഓര്‍മയാണ്.എന്തു കിട്ടിയാലും പകുതി എനിക്കും പകുതി അച്ഛനും കൊടുക്കുന്ന അമ്മയായിരുന്നു.ഒരു ദിവസം മുതല്‍ കിട്ടുന്നതില്‍ പകുതിയും അമ്മ കഴിക്കാന്‍ തുടങ്ങി.എനിക്കു മനസ്സിലായി അമ്മയുടെ വയര്‍ വീര്‍ത്തു വീര്‍ത്തു വരുന്നതു വെറുതെയല്ല ....എനിക്കു തരാതെ ധാരാളം കഴിക്കുകയല്ലേ ,എന്നാലും എന്താ എന്‍റെ മ്മ ഇങ്ങ നെ .......?അമ്മയോട് ഞാന്‍ മിണ്ടൂല...........എങ്കിലും എനിക്കടങ്ങിയിരിക്കാന്‍ കഴിഞ്ഞില്ല .ഒരു ദിവസം ഞാന്‍ ചോദിക്കുക തന്നെ ചെയ്തു.അപ്പൊഴാണറിയുന്നത്അമ്മ തിന്നുന്നത് അമ്മക്കുവേണ്ടിയല്ല ,അമ്മയുടെ വയറ്റില്‍ എന്‍റെ കുഞ്ഞനുജനുണ്ടെന്നും അമ്മ പത്തു തിന്നാലെഅനിയനൊന്നു കിട്ടൂ വെന്നും.പിന്നെ ഞാന്‍ കയ്യില്‍ കിട്ടുന്ന നെല്ലിക്കയും മാങ്ങയും കാരക്കയും മൊക്കെ അമ്മക്കു കൊണ്ടു കൊടുത്തു.വയറ്റി ക്കിടന്ന എന്‍റെ അനിയനു തിന്നാന്‍ "
                                                                                                ജയരാമന്‍.

                                                                        അവസാനിക്കാത്തതാണ് കുട്ടികളുടെ കൌതുകങ്ങള്‍ വിവിധങ്ങളായ അനുഭവ പരിസ്സരങ്ങളില്‍ നിന്ന് വരുന്ന കുട്ടികള്‍.ആയിരം സംശയ ങ്ങളുടെ ഭാരവു മായാണവര്‍വരുന്നത്.കൌതുകങ്ങളുടെ അക്ഷയ പാത്രമാണ വര്‍ .അമ്പിളി മാമനെക്കുറി ച്ചും ആനയെ ക്കുറിച്ചും രാത്രിയെ ക്കുറിച്ചും നക്ഷ ത്രങ്ങളെ ക്കുറിച്ചും അവര്‍ ചോദിക്കും.പാമ്പിന്‍ മുട്ട വിരിഞ്ഞു പാറ്റ വരുമെന്നും ഭൂമിക്കടിയില്‍ തീവണ്ടിയുണ്ടെന്നും ഇന്നലെ ഞാന്‍ പൊട്ടി മറുതയെ കണ്ടെന്നു മവന്‍പറയും.കാവും കാടുംകാട്ടാറും ക്രിക്കറ്റും സിനിമയും ഫുട്ബാളും മമ്മൂട്ടിയും മറഡോണയും ശ്രീശാന്തിനെയുംമൊക്കെ യവന്‍ ചോദിക്കും.ഇന്നലെ പത്രത്തി ല്‍ മരിച്ച ഒരാളെ കണ്ടു.പെണ്ണിനെ പ്പോലൊരാള്‍."ഋ തു പര്‍ണഘോഷെന്നാണ്പേര് ,ആരാണ് ടീച്ചര്‍ അത്?
ഓഹരി വില ഇടിഞ്ഞു വെന്നു പറഞ്ഞാലെന്താണ് സാര്‍?
ചോദ്യങ്ങള്‍ നിരവധി........എല്ലാം പഠിച്ചു കഴിഞ്ഞ വരൊന്നുമല്ലഅദ്ധ്യാപകര്‍..............
പഠിച്ച വിഷയത്തിലെ പ്രാവീണ്യവും അവിടെ ചിലപ്പോള്‍ പരിഹാരമാവില്ല എല്ലാ പുതിയ കാര്യങ്ങളുംഅദ്ധ്യാപകര്‍അറിഞ്ഞേ പറ്റൂ.
                                                                         മറ്റു മേഖല പോലല്ല അദ്ധ്യാപക മേഖല.പ്രത്യേകിച്ച്പ്രൈ മറി .കുട്ടികള്‍ ചോദിച്ചു കൊണ്ടേയിരിക്കും ചെറിയ കുട്ടിയുടെ ഏറ്റവും വലിയ പരിഹാര മാണ ധ്യാപകന്‍.അതുകൊണ്ടു തന്നെ പുതിയ കാര്യങ്ങളെ ക്കുറിച്ച് അധ്യാപകനറിയണം.നൂറു കാര്യങ്ങ ള റിഞ്ഞാലെകുട്ടിക്ക് പത്തു കാര്യങ്ങള്‍ പറഞ്ഞു കൊടുക്കാന്‍ കഴിയൂ.എല്ലാം അറിയാമെന്ന ഭാവമല്ല അറിയാത്ത തു പഠിക്കാനുള്ള മനസാണ ധ്യാപകനു വേണ്ടത്.
                                                       അതിനായി മാസത്തിലെ എല്ലാ ആദ്യ ശനി യാഴ്ചകളിലും ഞങ്ങള്‍ സ്കൂളില്‍ ഒത്തു ചേരുന്നു.പരസ്പരം പങ്കു വച്ചും പുറത്തു നിന്ന് പ്രഗല്‍ഭ രെത്തിയു o ആ ഒത്തുകൂടല്‍ പരമാവധി സര്‍ഗാത്മക മാക്കാന്‍ ശ്രദ്ധിക്കേണ്ട തുണ്ട്.   ജൂണ്‍ മാസം പതിനഞ്ചിന്(15/06/2013Saturday 10am) നടക്കുന്ന കൂടിച്ചേരല്‍ ഉദ്ഘാടനം ചെയ്യുന്നത് ഇടുക്കി ഡയറ്റ് അദ്ധ്യാപകന്‍ ശ്രീ.ടി.പി.കലാധരന്‍ ആണ്.   കൂടെ തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ പ്രവര്‍ത്തകരും ഉണ്ടാവും.സഹകരിക്കാന്‍ താല്‍പ്പര്യമുള്ള ഏവര്‍ക്കും സ്വാഗതം 

1 comment:

  1. ബീമാപള്ളി യു പി സ്കൂളിന്റെ മികവുകളുടെ സാക്ഷ്യപത്രമായ ബ്ലോഗിലെ വിഭവങ്ങള്‍ അതിമനോഹരം.......ചില വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ഞാന്‍ ഈ സ്കൂള്‍ കണ്ടിട്ടുണ്ട് .അന്നെത്തേത്തില്‍ നിന്നും ഇന്നു വന്ന മാറ്റം വിവരണാതീതം ..... ഈ മാറ്റം തുടരണം....ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച അധ്യാപകര്‍ക്കും എസ് എം സി അംഗങ്ങള്‍ക്കും ജഗന്‍ സാറിനും അഭിനന്ദനങ്ങള്‍......

    ReplyDelete