Sunday, 10 March 2013

ഉണര്‍വ് 2013

കൂട്ടുകാർക്കാഘോഷമായി  ഉണർവ് 2013

പ്രവർതനാധിഷ്ട്ടി ത പഠനത്തിന്റെ മികവുകളുടെ നേർക്കാഴ്ച ....... അതായിരുന്നു ഉണർവ് 2013 .ഒന്ന് മുതൽ ഏഴ് വരെ ക്ലാസ്സിലെ കൂട്ടുകാരുടെ ക്ലാസ് റൂം അനുഭവങ്ങൾ ചിറകു വിരിച്ചപ്പോൾ അത് രക്ഷിതാക്കൾക്കും സമൂഹത്തിനും നിറക്കാഴ്ചയായി ...... 



               വിവിധ ക്ലബ്ബുകളുടെയും സ്കൂൾ റിസോഴ്സ് ഗ്രൂപ്പിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഉണർവ് 2013ന് സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയുടെ സജീവ പിന്തുണയും സാന്നിധ്യവും അനുഗ്രഹമായി .... 
               പഠനത്തിന്റെ ഭാഗമായി ക്ലാസ്റൂമിൽ ചെയ്തു പരിചയിച്ച പരീക്ഷണങ്ങൾ, പ്രോജക്റ്റുകൾ , വാതിൽപ്പുറ പഠനത്തിന്റെ ഉൽപ്പന്നങ്ങൾ ,മറ്റു സൃഷ്ട്ടികൾ , കൂട്ടുകാരുടെ ചിത്രങ്ങൾ ,കരവിരുതിന്റെ ഉദാഹരണങ്ങൾ എന്നിവയും ഈ പഠനമേളയിൽ കുട്ടികൾ പ്രദര്ശിപ്പിച്ചു .



    
                 ശാസ്ത്രം , ഗണിതശാസ്ത്രം ,സാഹിത്യം എന്നിവയുമായി ബന്ധപ്പെട്ടു കൂട്ടുകാര് തയ്യാറാക്കിയ നിരവധി മാഗസിനുകൾ , പഠനോപകരണങ്ങൾ എന്നിവയും പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരുന്നു . കുരുന്നുകളുടെ കൊച്ചു കൊച്ചു വിശദീകരണങ്ങൾ രക്ഷിതാക്കൾക്ക് കൗതുകമായി ...... 




               രക്ഷിതാക്കൾക്ക്‌ വേണ്ടി കൗണ്‍സലിംഗ് ക്ലാസ്സുകളും ക്ലാസ്സ്തല സംവാദങ്ങളും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു . കൂട്ടുകാരുടെ പോർട്ട്ഫോളിയോയുടെ സർഗാത്മകവിലയിരുത്തലും ഉണർവ് 2013ന്റെ ഭാഗമായിരുന്നു 


























































































2 comments:

  1. The attempt was good but the photos of the exhibits aren't clear....

    ReplyDelete