Tuesday, 30 April 2013

വേനല്‍ മഴ

കൂട്ടുകാര്‍ക്ക്ഉത്സവമായി വേനല്‍ മഴ 

2013 April 23,24

നമ്മുടെ വിദ്യാലയത്തിലെ കൂട്ടുകാര്‍ക്ക് പഠനത്തിന്‍റെ പുതുവഴികള്‍ പരിചയപ്പെടുത്തുന്നതിനു വേണ്ടി സംഘടിപ്പിച്ച ദ്വിദിന പഠനോല്‍സവത്തിലെ വിഭവങ്ങള്‍ കുളിര്‍മഴയായി മാറി .
യുവകവി വിനോദ് വെള്ളായണി യുടെ കവിതകളുടെ മധുരം നുകര്‍ന്നുകൊണ്ടാണ് പരിശീലനസെഷനുകള്‍ ആരംഭിച്ചത്.കുഞ്ഞു കവിതകള്‍ കൂട്ടുകാരെ അദ്ദേഹം പരിചയപ്പെടുത്തി.സ്വപ്നങ്ങള്‍ക്ക് നിറം നല്‍കി കവിതയാക്കി മാറ്റുന്ന മാസ്മരവിദ്യ അദ്ദേഹം കൂട്ടുകാര്‍ക്ക് പകര്‍ന്നു നല്‍കി .

കവിയും കവിതയും
നാടന്‍പാട്ടിന്‍റെ നിറവും താളവും പകര്‍ന്ന സെഷനായിരുന്നു അടുത്തത്.ശ്രീ.ജോയ്  നന്ദാവനം ,ശ്രീ.ആര്‍.ഉണ്ണി എന്നിവര്‍ നേതൃത്വം നല്‍കിയ പ്രസ്തുത സെഷന്‍ നാടന്‍പാട്ടിന്‍റെ നന്മകളിലേക്ക് കുട്ടികളെ കൂട്ടിക്കൊണ്ടു പോയി.അദ്ധ്വാനത്തിന്റെയും പഴമയുടെയും പാഠങ്ങള്‍ ആസ്വാദ്യതയോടെ അനുഭവിച്ചറിയുന്ന തിന് കുട്ടികള്‍ക്ക് കഴിഞ്ഞു.

                                                        




                                                                   ശാസ്ത്രത്തിന്റെ വഴികള്‍ പരിചയപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളുടെ മേളനമായിരുന്നു ശാസ്ത്രാധ്യപകനായശ്രീ.കെ.വി.ഷാജി നേതൃത്വം നല്‍കിയ ശാസ്ത്ര പരീക്ഷണങ്ങളുമായി ബന്ധപ്പെട്ട സെഷനില്‍ നടന്നത്.ലളിതമായ പരീക്ഷണ പ്രവര്‍ത്തനങ്ങളിലൂടെ ശാസ്ത്ര തത്വങ്ങളെക്കുറിച്ച് അറിവ് നിര്‍മ്മിക്കുന്നതിനു വേണ്ടിയുള്ള ശ്രമം ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റി.





ശാസ്ത്രം പ്രവര്‍ത്തനമാണ്
                                                        

                                                   ആദ്യ ദിനത്തിലെ അവസാന സെഷന്‍ പ്രശസ്ത സിനിമാ-സീരിയല്‍ നടനായ ശ്രീ.കെ.സി.ബാബുവുമായുള്ള അഭിമുഖമായിരുന്നു.സിനിമയുടെ ശാസ്ത്രവും വഴികളും അദ്ദേഹം കൂട്ടുകാര്‍ക്കു പരിചയപ്പെടുത്തി.

 രണ്ടാം ദിനം

രണ്ടാം ദിവസം രാവിലെ ശ്രീ.ബാലചന്ദ്രന്‍ നെടുമങ്ങാട്അവതരിപ്പിച്ച "വാമൊഴി വഴക്കം " പങ്കെടുത്ത കുട്ടികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും വൈവിദ്ധ്യമാര്‍ന്ന പുതുമയുള്ള പവര്‍ത്തനങ്ങള്‍ ആയതിനാല്‍ വളരെയധികം ഇഷ്ടപ്പെട്ടു.ചെറുകവിതകള്‍,കഥകള്‍,തുടങ്ങിയവ  അവതരിപ്പിച്ചു.നിരന്തര സാധനയിലൂടെ സൃഷ്ടിച്ചെടുത്ത അദ്ദേഹത്തിന്‍റെ കഴിവുകള്‍ പങ്കാളികളില്‍ അദ്ഭുതമാണ്‌ സൃഷ്ടിച്ചത്.

 


                          ബീമാപള്ളി യു.പി.സ്കൂളിലെ  ഗണിതാധ്യാപികയായ ശ്രീമതി.ശ്രീലത ടീച്ചറുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച "ഗണിതം മധുരം" വൈവിധ്യം കൊണ്ടും കുട്ടികളുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായിരുന്നു.കുസൃതിക്കണക്കുകള്‍,ഗണിതകേളികള്‍,പസ്സിലുകള്‍.നിര്‍മാണപ്രവര്‍ത്തനങ്ങള്‍ എന്നിവ ടീച്ചര്‍ കൂട്ടുകാരെ പരിചയപ്പെടുത്തി.ഗണിതത്തോട്കുട്ടികള്‍ക്ക് ആഭിമുഖ്യം വര്‍ദ്ധിപ്പിക്കുന്നതിനു പ്രസ്തുത സെഷന്‍ സഹായിച്ചു.
                                                 നമ്മുടെ വിദ്യാലയത്തിലെ തന്നെ മറ്റൊരു അധ്യാപികയായ ശ്രീമതി.റോസ് ഡീ ലിമ നേതൃത്വം നല്‍കിയ പ്രവര്‍ത്തി പരിചയവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ കുട്ടികള്‍ ആവേശ പൂര്‍വ്വം പങ്കെടുത്തു.പേപ്പര്‍ കൊണ്ടുള്ള ഉല്‍പ്പന്നങ്ങളും മറ്റും ഉണ്ടാക്കുന്നതിനു കുട്ടികള്‍ക്ക് പരിശീലനം നല്‍കി.








                "മാനം മനോഹരം " .കീഴാറൂര്‍ ഗവ:ഹൈസ്കൂളിലെ അദ്ധ്യാപകനായ ശ്രീ.സെബാസ്റ്റ്യന്‍ നേതൃത്വം നല്‍കിയ ആകാശ ക്കാഴ്ചകള്‍ ഉള്‍പ്പെട്ട പുറംവാതില്‍ പഠന മായിരുന്നു.ആകാശ ഗോളങ്ങളുമായി ബന്ധപ്പെട്ട സി.ഡി.പ്രദര്‍ശനം,ആകാശ നിരീക്ഷണം,ദൂര ദര്‍ശിനിഉപയോഗിച്ചുള്ള ആകാശ ക്കാഴ്ചകള്‍ എന്നിവ ജ്യോതി ശാസ്ത്ര സംബന്ധമായ അറിവുകള്‍ കുട്ടികളില്‍ നിറയ്ക്കുന്നതിനുസഹായകമായി

 
                                                                     ഭൂരിപക്ഷം അദ്ധ്യാപകരും മുഴുവന്‍ സമയവും സജീവമായി പങ്കെടുത്ത വേനല്‍ മഴ  2013 ന്‍റെ നിറക്കാഴ്ചകള്‍ ബീമാപള്ളി യു.പി.സ്കൂളിന്റെ അക്കാദമിക മികവുകള്‍ക്ക് ഏറ്റവും നല്ല ഉദാഹരണം തന്നെയാണ്.കൂട്ടുകാര്‍ക്കാവശ്യമായ എല്ലാ ഭൗതികസാഹചര്യങ്ങളും ഒരുക്കി സ്കൂള്‍ എസ്.എം.സി.,എസ്.എസ്.ജി.അംഗങ്ങള്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടായി.കുട്ടികല്‍ക്കാവശ്യ മായ ഭക്ഷണം,മറ്റ് അനുബന്ധ സൌകര്യങ്ങള്‍ എന്നിവ സ്കൂളില്‍ ഒരുക്കിയിരുന്നു.
                                                                   രാത്രി ഒന്‍പതു മണി ക്ക് ക്യാമ്പ് ഫയ റോടെ പരിപാടികള്‍ അവസാനിച്ചു.ക്യാമ്പ് അവസാനിക്കുമ്പോള്‍ ചുമതലയുള്ള എസ്.ആര്‍.ജി.കണ്‍ വീനര്‍ ശ്രീമതി.സന്ധ്യാ റാണി ,ശ്രീമതിമാര്‍ റോസ് ഡി ലിമ,കൃഷ്ണകുമാരി,സജിത,റോസി എന്നീ അദ്ധ്യാപികമാരും ശ്രീ.പോളിസ്റ്റന്‍ പെരേര ,ശ്രീ.ഷിജു എന്നിവരും എസ്.എം.സി.ചെയര്‍മാന്‍ ശ്രീ.പീരുമുഹമ്മദും
വൈസ് ചെയര്‍മാന്‍ ശ്രീ.ഇക്ബാലും നിരവധി രക്ഷിതാക്കളും ഉണ്ടായിരുന്നു.

 


















No comments:

Post a Comment