Saturday, 6 July 2013

സ്വയം സന്നദ്ധ അധ്യാപക ശാക്തീകരണം രണ്ടാം ദിനം 06/07/2013

ഉച്ചയ്ക്ക് ശേഷം ബാലരാമപുരം സബ് ജില്ലയിലെ IT@സ്കൂള്‍ കോ-ഓഡി നേറ്റ ര്‍ ശ്രീമതി.ജലജ വിവര സാങ്കേതിക വിദ്യ എങ്ങിനെ ക്ലാസ്സ് മുറിയില്‍ പ്രയോജന പ്പെടുത്താമെന്ന് പരിശീലനം നല്‍കി.
ഡോ.ഗിരീഷ്‌


പിന്തുണയുമായി എസ്.എം.സി.ചെയര്‍മാനും വൈസ് ചെയര്‍മാനും
ജലജ ടീച്ചര്‍ പരിശീലനം നല്‍കുന്നു

ക്ലാസ്സ്‌ പത്രങ്ങളിലൂടെ ......ഡയറി കുറിപ്പുകളിലൂടെ .....കുരുന്നു മനസ്സുകളില്‍...................


CLASS NEWS PAPER 2013 VII A
CLASS NEWS PAPER 2013 LP


VII എ യിലെ പീരുമുഹമ്മദ്‌ന്‍റെ ഒരു ദിവസം

നാലാം ക്ലാസ്സിലെ ആമിനയുടെ കുറിപ്പ്








Thursday, 20 June 2013

അദ്ധ്യാപകശാക്തീകരണം ഉദ്ഘാടനം

അദ്ധ്യാപകശാക്തീകരണം  ഉദ്ഘാടനം 

ബീമാപള്ളി യു.പി.എസ്സിലെ അദ്ധ്യാപക ശാക്തീകരണ പരിപാടിയുടെ ഉദ്ഘാടനം കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ ശ്രീ.ടി.പി.കലാധരന്‍ നിര്‍വഹിച്ചു.മണക്കാട് ടി.ടി.ഐ.യിലെ എസ്.എസ്.ജി.ചെയര്‍മാനും പൊതു പവര്‍ത്ത കനുമായ ശ്രീ.കരമന ഹരി,മുട്ട ത്ത റ പി.എസ്.എം.യു.പി.എസ്.ഹെഡ് മാസ്റ്റര്‍ ശ്രീ.സുദര്‍ ശനന്‍,അതിയന്നൂര്‍ യു.പി.എസ്.ഹെഡ് മാസ്റ്റര്‍ ശ്രീ.പി.വി.പ്രേംജിത്ത് ,പേരൂര്‍ ക്കട എച്ച്.എച്ച്.എസ്.അദ്ധ്യാപകനും പരിഷദ് പ്രവര്‍ത്തകനു മായ ശ്രീ,ജി.സുരേഷ് എന്നിവര്‍ അതിഥികളായി.
രാവിലെ 10.30 ന് ആരംഭിച്ച പരിപാടി സ്കൂള്‍ ഡയറി എങ്ങിനെ ഫലപ്രദമായി ഉപയോഗിക്കാം ,പിന്നാക്കക്കാരായ കുട്ടികളെ എങ്ങിനെ മുഖ്യ ധാരയിലെത്തി ക്കാം,പഠന പ്രശ്ന ങ്ങള്‍ എങ്ങിനെ പരി ഹരിക്കാം ,അധ്യാപകരുടെ ഭാഷാവിനിമയ ശേഷി മെച്ചപ്പെടു തുന്ന തെങ്ങിനെ ?......തുടങ്ങിയ കാര്യങ്ങളാണ്‌ അന്വേഷിച്ചത്.
ഗണിത പഠനം മെച്ചമാക്കുന്നതിനുള്ള വഴികളാണ് കലാധരന്‍ സാര്‍ പ്രധാനമായി പറഞ്ഞത്.പത്ര ക്കടലാസു കൊണ്ടുള്ള തൊപ്പി യുണ്ടാക്കി ജ്യാമിതിയുടെയും ഊഹിക്കലിന്‍റെയും മതിക്കലിന്‍റെയും ഗണിത പാoങ്ങള്‍
കൌതുക കരമായി അവതരിപ്പിക്കുന്ന രീതി പരിചയ പ്പെടുത്തി.
ഡയറി എഴുതുമ്പോള്‍,നന്മക്കുറി പ്പുകള്‍ രേഖ പ്പെടുത്തുമ്പോള്‍ ഒക്കെ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഞങ്ങള്‍ ചര്‍ച്ച ചെയ്തു.
മണക്കാട് സ്കൂളനുഭവങ്ങള്‍ ഒരു പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പങ്കു വച്ച ശ്രീ.കരമന ഹരി ഒരു പൊതു വിദ്യാലയം എങ്ങിനെ പൊതു ജനങ്ങളുടെ പ്രതീക്ഷ കള്‍ക്ക് അനുസൃതമായി വളര്‍ത്തിയെടുക്കാം എന്നതിന്‍റെ ചൂടുള്ള അനുഭവ പാഠങ്ങ ളാണ് പകര്‍ന്നത്.
പ്രേംജിത്ത് സാര്‍ പറഞ്ഞതും സ്വന്തം അധ്യാപന ജീവിതത്തില്‍നിന്ന് തന്നെ.ബോണക്കാട് സ്കൂളിലെ രാജേഷിന്‍റെ കഥ.രക്ഷിതാവ് ചമയുന്ന
വരാ ല്‍ത്തന്നെ  തന്നെ അറിഞ്ഞോ അറിയാതെയോ ചവിട്ടി മെതിക്ക പ്പെടുന്ന അരക്ഷിത ബാല്യങ്ങളുടെ കരള്‍ നീറ്റുന്ന നേരനുഭവം.ഒരധ്യാപകന് അത്തരം സന്ദര്‍ഭങ്ങളില്‍ എന്തു ചെയ്യാന്‍ കഴിയു മെന്നത്തിന്റെ ഉത്തമ ഉദാഹരണമായി  അദ്ദേഹത്തിന്‍റെ അനുഭവ സാക്ഷ്യം.
വളരെ സംതൃപ്തി യോടെ യാണ് ഞങ്ങള്‍ പിരിഞ്ഞത്.മറ്റ് എന്തു തിരക്കുകളുണ്ടെങ്കിലും എല്ലാ മാസവും ആദ്യ ശനിയാഴ്ച ഞങ്ങള്‍ ഒത്തുകൂടും.കുട്ടികളുടെ പഠനം മെച്ചപ്പെടുത്തുന്നതിനു വേണ്ട എല്ലാ ശ്രമവും നടത്തും.
വളരെ നല്ല അഭിപ്രായമാണ് കലാധരന്‍ സാര്‍ ഞങ്ങളുടെ ശ്രമത്തെ ക്കുറിച്ച് പ്രകടിപ്പിച്ചത്.ഇതു കൃത്യമായി തുടരുന്നതിനും ആവശ്യമായ വിദഗ്ധ സഹായം ലഭ്യമാക്കുന്നതിനും ഞങ്ങളോട് സഹകരിക്കാന്‍ ഇപ്പോള്‍ത്തന്നെ
ഒന്നില്‍ക്കൂടുതല്‍ വിദ്യാലയങ്ങള്‍ മുന്നോട്ടു വന്നിട്ടുണ്ട്.സഹകരിക്കാന്‍ താല്പര്യമുള്ള എല്ലാവര്‍ക്കും സ്വാഗതം.









ചൂണ്ടുവിരല്‍ വായിക്കാം (ബീമാപള്ളി യു.പി.എസ്സിനെ ക്കുറിച്ച് )


http://learningpointnew.blogspot.in/2013/06/blog-post_19.html

Thursday, 13 June 2013

സഫലം 2013

സഫലം 2013

രണ്ടു വര്‍ഷമായി നടന്നു വരുന്ന തുടര്‍ പഠന പ്രവര്‍ത്തനങ്ങളുടെയും പരിസ്ഥിതി ബോധ സ്കൂളന്തരീക്ഷതിന്റെയുംഓര്‍മ്മ പ്പെടുത്തലായി നമ്മുടെ സ്കൂളില്‍ സഫലം 2013വിപുലമായി ആഘോ ഷിച്ചു.
സ്കൂളും രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്ന് "സ്കൂളിനൊപ്പം നാടിനൊപ്പം" എന്ന മുദ്രാ വാക്യവുമായി ആരംഭിച്ച ചടങ്ങില്‍ വിദ്യാഭ്യാസ സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്തു.വരുന്ന ഒരു വര്‍ഷത്തെ പഠന പ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാ കുട്ടികള്‍ക്കും സ്കൂള്‍ തയ്യാറാക്കി നല്‍കുന്ന "എന്‍റെ ഡയറി യുടെ പ്രകാശനവും ചടങ്ങിന്‍റെഉദ്ഘാടനവും എസ്.എസ്.എ.സ്റ്റേറ്റ് പ്രൊജക്റ്റ്‌ ഡയറക്ടര്‍ ശ്രീ.എല്‍.രാജന്‍ നിര്‍വഹിച്ചു.
എസ്.എം.സി.ചെയര്‍മാന്‍ ശ്രീ.എം.പീരുമു ഹമ്മദ്‌ അദ്ധ്യക്ഷനായി.സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കുമുള്ളസൗജന്യനോട്ടുബുക്കിന്റെവിതരണോല്‍ഘാടനം എസ്.എസ് .എ ജില്ലാപ്രൊജക്റ്റ്‌ഓഫീസര്‍ ശ്രീഎം .രാജേഷും പ്രീ പ്രൈമറികുട്ടികള്‍ക്കുള്ള  സ്കൂള്‍യൂണിഫോമിന്റെവിതരണോല്‍ഘാടനം തിരുവനന്തപുരം ഡയറ്റ് പ്രിന്‍സിപ്പല്‍ശ്രീ കെ .കേശവന്‍പോറ്റിയുംനടത്തി .സ്കൂളിലെ  വിവിധ ക്ലബ്ബുകളുടെഉദ്ഘാടനംബ്ലോക്ക് പ്രോഗ്രാംഓഫീസര്‍ശ്രീമതി ശ്യാമളാവാര്യര്‍ നിര്‍വഹിച്ചു .
 കുട്ടികള്‍ക്കാവശ്യമായ ബാലമാസികകളുടെ വാര്‍ഷിക വരിസംഖ്യാസമര്‍പ്പണം ലയിബ്രറിഇന്‍ചാര്‍ജ്മേരി ഗ്ലാഡിസ്സിനു നല്‍കിക്കൊണ്ട് എസ്.എം.സി വൈസ് ചെയര്‍മാന്‍ ശ്രീ ഇക്ബാല്‍ നടത്തി .
മാതൃഭൂമി ,മാധ്യമം ,ചന്ദ്രിക തുടങ്ങിയ പത്രങ്ങള്‍ സ്കൂളിലെ കുട്ടികള്‍ക്കായി ചടങ്ങില്‍വച്ച് സമൂഹത്തിന്റെ വിവിധ തുറകളില്‍ പെട്ടവര്‍ വാങ്ങി നല്‍കി .ഫോറെസ്റ്റ് ഡെപ്യൂട്ടിചീഫ് കണ്‍സര്‍വേറ്റര്‍ഡോ.ജയരാമന്‍പരിസ്ഥിതി സന്ദേശംനല്‍കിയ ചടങ്ങില്‍ ഹെഡ് മാസ്റ്റര്‍ശ്രീ എ.വി .ജഗന്‍ സ്വാഗതവുംഎസ്.ആര്‍.ജി കാണ്‍വീനര്‍ ശ്രീമതി കവിത നന്ദിയും പറഞ്ഞു.
സ്വാഗതം:ഹെഡ് മാസ്റ്റര്‍


ഡയറിയുടെ പ്രകാശനം എസ്.എസ്.എ.യുടെ സ്റ്റേറ്റ് പ്രൊജക്റ്റ്‌ ഡയറക്ടര്‍ ശ്രീ.എല്‍.രാജന്‍ നിര്‍വഹിക്കുന്നു

ചന്ദ്രിക പത്രത്തിന്റെ വിതരണോദ്ഘാടനം ശ്രീ.എല്‍.രാജന്‍ എസ്.പി.ഡി.

               പത്രം സ്പോണ്‍ സര്‍ ചെയ്യുന്ന ശ്രീ.എ.ജി.എം.ഫാറൂഖ്  സമീപം
മാതൃഭൂമി പത്രവിതരണം  സ്പോണ്‍സര്‍ ശ്രീ.യഹിയ ഉദ്ഘാടനം ചെയ്യുന്നു

വനം വകുപ്പിന്‍റെ നെയിം സ്ലിപ് വിതരണം ഡി.സി.എഫ്.ഡോ.ജയരാമന്‍ 

ചടങ്ങ് വീക്ഷിക്കുന്ന പ്രീ സ്കൂള്‍ കൂട്ടുകാര്‍


പ്രീ  സ്കൂള്‍ കുട്ടികള്‍ക്കുള്ള സൗജന്യ യുണി ഫോം വിതരണോദ്ഘാടനം  
           ശ്രീ.കെ.കേശ വന്‍ പോറ്റി ,പ്രിന്‍സിപ്പല്‍ ,ഡയറ്റ് ,,തിരുവനന്തപുരം

സൗജന്യ നോട്ട് ബുക്ക് വിതരണോദ്ഘാടനം ശ്രീ.എം.രാജേഷ്‌ ,ഡി.പി.ഒ.എസ്.എസ്.എ.


ക്ലബ്ബു കളുടെ ഉദ്ഘാടനം ശ്രീമതി.ശ്യാമള വാരിയര്‍

ബാലമാസിക കളുടെ വരിസംഖ്യ സമര്‍പ്പണം
                            ശ്രീ.എം.ഇക്ബാല്‍ വൈസ് ചെയര്‍മാന്‍ എസ്.എം.സി.
മാധ്യമം പത്ര സമര്‍പ്പണം ശ്രീ.നജിമുദ്ദീന്‍ നവാബ് ടെക്സ് ,ബീമാപള്ളി

Monday, 10 June 2013

അധ്യാപക ശാക്തീകരണ പരിപാടി

"കുട്ടിക്കാലത്തെ ക്കുറിച്ച് പറഞ്ഞു കേട്ട ഓര്‍മയാണ്.എന്തു കിട്ടിയാലും പകുതി എനിക്കും പകുതി അച്ഛനും കൊടുക്കുന്ന അമ്മയായിരുന്നു.ഒരു ദിവസം മുതല്‍ കിട്ടുന്നതില്‍ പകുതിയും അമ്മ കഴിക്കാന്‍ തുടങ്ങി.എനിക്കു മനസ്സിലായി അമ്മയുടെ വയര്‍ വീര്‍ത്തു വീര്‍ത്തു വരുന്നതു വെറുതെയല്ല ....എനിക്കു തരാതെ ധാരാളം കഴിക്കുകയല്ലേ ,എന്നാലും എന്താ എന്‍റെ മ്മ ഇങ്ങ നെ .......?അമ്മയോട് ഞാന്‍ മിണ്ടൂല...........എങ്കിലും എനിക്കടങ്ങിയിരിക്കാന്‍ കഴിഞ്ഞില്ല .ഒരു ദിവസം ഞാന്‍ ചോദിക്കുക തന്നെ ചെയ്തു.അപ്പൊഴാണറിയുന്നത്അമ്മ തിന്നുന്നത് അമ്മക്കുവേണ്ടിയല്ല ,അമ്മയുടെ വയറ്റില്‍ എന്‍റെ കുഞ്ഞനുജനുണ്ടെന്നും അമ്മ പത്തു തിന്നാലെഅനിയനൊന്നു കിട്ടൂ വെന്നും.പിന്നെ ഞാന്‍ കയ്യില്‍ കിട്ടുന്ന നെല്ലിക്കയും മാങ്ങയും കാരക്കയും മൊക്കെ അമ്മക്കു കൊണ്ടു കൊടുത്തു.വയറ്റി ക്കിടന്ന എന്‍റെ അനിയനു തിന്നാന്‍ "
                                                                                                ജയരാമന്‍.

                                                                        അവസാനിക്കാത്തതാണ് കുട്ടികളുടെ കൌതുകങ്ങള്‍ വിവിധങ്ങളായ അനുഭവ പരിസ്സരങ്ങളില്‍ നിന്ന് വരുന്ന കുട്ടികള്‍.ആയിരം സംശയ ങ്ങളുടെ ഭാരവു മായാണവര്‍വരുന്നത്.കൌതുകങ്ങളുടെ അക്ഷയ പാത്രമാണ വര്‍ .അമ്പിളി മാമനെക്കുറി ച്ചും ആനയെ ക്കുറിച്ചും രാത്രിയെ ക്കുറിച്ചും നക്ഷ ത്രങ്ങളെ ക്കുറിച്ചും അവര്‍ ചോദിക്കും.പാമ്പിന്‍ മുട്ട വിരിഞ്ഞു പാറ്റ വരുമെന്നും ഭൂമിക്കടിയില്‍ തീവണ്ടിയുണ്ടെന്നും ഇന്നലെ ഞാന്‍ പൊട്ടി മറുതയെ കണ്ടെന്നു മവന്‍പറയും.കാവും കാടുംകാട്ടാറും ക്രിക്കറ്റും സിനിമയും ഫുട്ബാളും മമ്മൂട്ടിയും മറഡോണയും ശ്രീശാന്തിനെയുംമൊക്കെ യവന്‍ ചോദിക്കും.ഇന്നലെ പത്രത്തി ല്‍ മരിച്ച ഒരാളെ കണ്ടു.പെണ്ണിനെ പ്പോലൊരാള്‍."ഋ തു പര്‍ണഘോഷെന്നാണ്പേര് ,ആരാണ് ടീച്ചര്‍ അത്?
ഓഹരി വില ഇടിഞ്ഞു വെന്നു പറഞ്ഞാലെന്താണ് സാര്‍?
ചോദ്യങ്ങള്‍ നിരവധി........എല്ലാം പഠിച്ചു കഴിഞ്ഞ വരൊന്നുമല്ലഅദ്ധ്യാപകര്‍..............
പഠിച്ച വിഷയത്തിലെ പ്രാവീണ്യവും അവിടെ ചിലപ്പോള്‍ പരിഹാരമാവില്ല എല്ലാ പുതിയ കാര്യങ്ങളുംഅദ്ധ്യാപകര്‍അറിഞ്ഞേ പറ്റൂ.
                                                                         മറ്റു മേഖല പോലല്ല അദ്ധ്യാപക മേഖല.പ്രത്യേകിച്ച്പ്രൈ മറി .കുട്ടികള്‍ ചോദിച്ചു കൊണ്ടേയിരിക്കും ചെറിയ കുട്ടിയുടെ ഏറ്റവും വലിയ പരിഹാര മാണ ധ്യാപകന്‍.അതുകൊണ്ടു തന്നെ പുതിയ കാര്യങ്ങളെ ക്കുറിച്ച് അധ്യാപകനറിയണം.നൂറു കാര്യങ്ങ ള റിഞ്ഞാലെകുട്ടിക്ക് പത്തു കാര്യങ്ങള്‍ പറഞ്ഞു കൊടുക്കാന്‍ കഴിയൂ.എല്ലാം അറിയാമെന്ന ഭാവമല്ല അറിയാത്ത തു പഠിക്കാനുള്ള മനസാണ ധ്യാപകനു വേണ്ടത്.
                                                       അതിനായി മാസത്തിലെ എല്ലാ ആദ്യ ശനി യാഴ്ചകളിലും ഞങ്ങള്‍ സ്കൂളില്‍ ഒത്തു ചേരുന്നു.പരസ്പരം പങ്കു വച്ചും പുറത്തു നിന്ന് പ്രഗല്‍ഭ രെത്തിയു o ആ ഒത്തുകൂടല്‍ പരമാവധി സര്‍ഗാത്മക മാക്കാന്‍ ശ്രദ്ധിക്കേണ്ട തുണ്ട്.   ജൂണ്‍ മാസം പതിനഞ്ചിന്(15/06/2013Saturday 10am) നടക്കുന്ന കൂടിച്ചേരല്‍ ഉദ്ഘാടനം ചെയ്യുന്നത് ഇടുക്കി ഡയറ്റ് അദ്ധ്യാപകന്‍ ശ്രീ.ടി.പി.കലാധരന്‍ ആണ്.   കൂടെ തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ പ്രവര്‍ത്തകരും ഉണ്ടാവും.സഹകരിക്കാന്‍ താല്‍പ്പര്യമുള്ള ഏവര്‍ക്കും സ്വാഗതം 

Wednesday, 5 June 2013

പരിസ്ഥിതി ദിനാഘോഷം

2013 JUNE 05

"ഒരു തൈ നടുമ്പോള്‍ 
ഒരു തണല്‍ നടുന്നു 
ഒരു വസന്തത്തിന്നു
വളര്‍ പന്തല്‍ കെട്ടാന്‍ 
ഒരു കാല്‍ നടുന്നു"
 ഇന്ന് പരിസ്ഥിതി ദിനം ....
നിറഞ്ഞു പെയ്ത മഴയുല്‍സവത്തിനു ശേഷം വെയില്‍ മഞ്ഞയുടെ രണ്ടു ദിവസങ്ങള്‍.ആകാശത്തൊരു മഴ പതുങ്ങിയിരിക്കുന്നത് ഞങ്ങള്‍ക്കു കാണാം.ഇന്നലത്തെ മഴയുടെ ബാക്കിയായി മരമിപ്പോഴും പെയ്യുന്നുണ്ട്.ഉറക്കം തൂങ്ങി മരത്തിന്‍റെഇലകളില്‍ നിന്ന് താഴെക്കൊരു തുള്ളി........താഴെ കൊതിയോടൊരു തുമ്പ........ഞങ്ങളുടെ പൂന്തോട്ടം മഴയും വെയിലും മാറിമാറി കളിക്കു ന്നൊരിടമാകുന്നു .ഞങ്ങള്‍ നട്ട വസന്തത്തിന്‍റെ വളര്‍ പന്തലി ലിരുന്നു കിളികള്‍ ചിലയ്ക്കുന്നു.
                                                    കവിത കേട്ടാണ് ഞങ്ങള്‍ തുടങ്ങിയത്.മരിക്കുന്ന ഭൂമിയുടെ സങ്കടങ്ങള്‍ ഓ.എന്‍.വി.കുറുപ്പിന്‍റെശ ബ്ദത്തില്‍കേട്ടു.പിന്നെ അഗസ്ത്യ ഹൃദയം ,ഒരു തൈ നടുമ്പോള്‍ .......................ഭൂമിയെ ക്കുറി ച്ചിപ്പോള്‍ പേടി തോന്നുന്നു,ഞങ്ങളെ ക്കുറിച്ചും.പ്രശ്നങ്ങള്‍ ക്കു വേണ്ടത് പരിഹാര മാണെന്നുഞങ്ങള്‍ക്കറിയാം........ഇനിയും പച്ചയണി യാന്‍ മണ്ണട രുകള്‍തയ്യാറാണ്..ഞങ്ങള്‍ ഇന്ന് സ്കൂളില്‍ രണ്ടു മരങ്ങള്‍ നട്ടു.എല്ലാവരും വീട്ടില്‍ നാളെ മരം നടും,ആ മരത്തിനെ പ്രിയ പ്പെട്ടൊരാളായി കൂടെ കൂട്ടും.,,,,
                                               എല്ലാ മഹാ വ്യാധികള്‍ക്കുംപരിഹാര ങ്ങളുമായി നില്‍ക്കുന്ന നമ്മുടെ ചെടികള്‍.ഒരു വീട്ടിലൊരുവേപ്പ്,മുറ്റത്തൊരു തുളസി ,..........
ഔഷധ ത്തോട്ട നിര്‍മാണം നടത്തിയത് പരിസ്ഥിതി ദിനത്തിലാണ്.ഇനി ഞങ്ങളുടെ മുറ്റത്തു നിന്ന് വീശുന്ന കാറ്റിന്.................................
                                                വേദങ്ങളും പ്രമാണങ്ങളും പണ്ടേ പറഞ്ഞിരുന്നു ഭൂമിയുടെ സംരക്ഷണ ത്തെക്കുറിച്ച് .............മുന്‍ കാഴ്ചയുള്ള മഹാന്മാരും വേദങ്ങളും പറഞ്ഞ വചനങ്ങള്‍ ഞങ്ങള്‍ പോസ്റ്റ റുക ളാക്കി .






                                           പരിസ്ഥിതി ദിന സന്ദേശം നല്‍കിയത് എസ്.എം.സി.ചെയര്‍മാനായിരുന്നു.സാമൂഹ്യ ശാസ്ത്ര ക്ലബ്
 കണ്‍ വീനര്‍പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത പങ്കു വച്ചു.പരിസ്ഥിതി ക്ലബ് കണ്‍ വീനര്‍ ആദ്യ മരം നട്ടു.പരിസ്ഥിതി സന്ദേശ ത്തോടൊപ്പം ഞങ്ങളറിഞ്ഞ വാര്‍ത്ത‍ പേടിപ്പിക്കുന്നതായി രുന്നു.എഴുനൂറു കോടി ജനങ്ങളില്‍ നൂറു കോടി പട്ടിണിയിലാണ്.ദിനം പ്രതി പട്ടിണി കൊണ്ടു മരിക്കുന്ന കുട്ടികള്‍ ഇരുപതി നായിര മത്രേ...........മുറ്റത്തെ വളര്‍ന്നു വരുന്ന പച്ചപ്പിനകത്ത്‌ ചെറിയൊരു മരംകൊത്തി ആഹാരം തേടുകയാണ്................
"ആകാശത്തിലെ പ്പറവ കള്‍ വിതക്കുന്നില്ല കൊയ്യുന്നില്ല ................"
  പക്ഷേ നമുക്കുവിതച്ചേ പറ്റൂ...........കൊയ്തു കൂട്ടുന്നത്‌ നമുക്കു മാത്രമാകരുത്.ഇല്ലാത്തൊരു കൂട്ടുകാരനു കൂടി യാകണമെന്നു പരിസ്ഥിതി ദിനം നമ്മെ ഓര്‍മിപ്പിക്കുന്നു.