Monday, 24 February 2014

മറ്റൊരു  വന യാത്ര  

18/   01  / 2014  നു കോട്ടൂര്  വനത്തിലേക്ക് അധ്യാപകരും  വിദ്യാർത്ഥികളും S  M  C  അംഗങ്ങ ളും ഉൾപ്പെട്ട  സംഘം  പഠന  യാത്ര നടത്തി  . നിറയെ  വിസ്മയിപ്പിക്കുന്ന  കാഴ്ച്ച കളിലുടെ ........................









Wednesday, 22 January 2014

നാഷണൽ  ഗെയിംസ് -അമ്മുവിന് കുരുന്നുകളുടെ സ്വീകരണം .

ഹായ് അമമു






Thursday, 7 November 2013

ഗാന്ധി  ജയന്തി  ആഘോഷം

നമ്മുടെ രാഷ്ട്രപിതാവിൻറെ  144 -മത്  ജൻമദിനം  സമുചിതമായി ആഘോഷിച്ചു . കേരള  ഗാന്ധി സ്മാരക നിധിയിൽ  നിന്ന് രണ്ട്  വിശിഷ്ട വ്യക്തികൾ പ്രസ്തുത  പരിപാടിയിൽ  അതിഥികളായെത്തി  . അധ്യാപകരും  കുട്ടികളും ചേർന്ന്   ഗാന്ധിജിയുടെ ജീവചരിത്രആൽബവും  ഗാന്ധി ജയന്തി സ്പെഷ്യൽ  പത്രവും  തയ്യാറാക്കി .അതിഥികൾ  ഗാന്ധിജിയുടെ  ജീവചരിത്രവുമായി  ബന്ധപ്പെട്ട  പുസ്തകങ്ങൾ ലൈബ്രറിക്ക് സംഭാവന  ചെയ്തു .


Add caption
 ശ്രീ ബി ശശികുമാരൻ നായർ  സംസാരിക്കുന്നു
പതിപ്പ്‌ പ്രകാശനം

ശ്രീ  ഉമർ സംസാരിക്കുന്നു 

സ്കൂൾ  ലീഡർ  പീരുമുഹമ്മദ്‌ 


മുൻ  ഹെഡ്  മാസ്റ്റർ  ശ്രീ  എ വി  ജഗൻ  

എസ് ആർ  ജി  കണ്‍വീനർ  ശ്രീമതി  കവിത




Monday, 21 October 2013

കാടറിയാന്‍

                                   

september 28 -നാണ്‌ സ്കൂളിൽ  നിന്നീ യാത്ര പോയത് .'കാടറിയാനൊരു യാത്ര ' എന്നായിരുന്നു ഞങ്ങളിട്ട പേര് .40  കുട്ടികളും 5 അധ്യാപകരും ആയിരുന്നു യാത്രാ സംഘത്തിൽ . രാവിലെ 7 മണിക്ക് സ്കൂളിൽ നിന്നും ഞങ്ങളിറങ്ങി .നന്ദിയോടിനു സമീപം പാലുവള്ളിയിൽ ലോവർ മീൻമുട്ടിയെന്നൊരു ചെറുഡാമും വൈദ്യുതിയുല്പാദന യൂണിറ്റുമുണ്ടെന്ന കാര്യം ഞങ്ങൾക്ക് പുതിയൊരറിവായിരുന്നു .നന്ദിയോടുനിന്ന് ഞങ്ങളോടൊപ്പം കൂടിയ മുൻ പഞ്ചായത്ത് മെമ്പർ ഷെർലിച്ചേച്ചി ഞങ്ങൾക്കങ്ങോട്ടു വഴികാട്ടിയായി . മീന്മുട്ടിയിൽ നിന്ന് നേരെ മങ്കയത്തേക്കായിരുന്നു യാത്ര .കാടും കാട്ടാറും ഒരുപോലെ കുട്ടികളേയും ഞങ്ങളേയും ഭ്രമിപ്പിച്ചു .

'പുഴകടന്ന് മരങ്ങൾക്കിടയിലേക്ക് '-ടി പദ്മനാഭന്റെ ഒരു കഥാപുസ്തകത്തിന്റെ പേരാണിത് ----മങ്കയത്തെ പുഴയും വനവും ഞങ്ങൾക്കൊരു പുസ്തകമായി .കല്ലാറിലെ കുളിയും വിശ്രമവും നൽകിയ പുതിയ ഊർജവുമായി ബോണക്കാടേക്ക് മലനിരകളിലെ തേയിലച്ചെടികൾ ഞങ്ങൾ ഇറുത്തെടുത്തു .മലയും തേയിലയും ആദ്യമായി കാണുന്ന കുട്ടികളുടെ കണ്ണിലെ കൗതുകം , ഒരു യാത്ര സഫലമാകാൻ അതുമതി .സന്ധ്യയോടെ മലയിറങ്ങിയ ഞങ്ങൾ 9 മണിക്കാണ് മടങ്ങിയെത്തിയത് .

"വനം ,നദി ,ഭാഷ "_ മനോജിന്റെ കവിതാപുസ്തകമാണിത് .ഓരോ യാത്രയും ഓരോ പുസ്തകങ്ങളാണ് ;ഒരിക്കലും വായിച്ചുതീരാത്ത പുസ്തകങ്ങൾ !


 

Sunday, 6 October 2013

ഓണാഘോഷം 2013

ഓണാഘോഷം  2013

ഈ വര്‍ഷത്തെ ഓണം വിവിധ പരിപാടികളോടെ 
ആ ഘോഷിച്ചു.പൂക്കളമത്സരം,ഓണപ്പാട്ടുക ളുടെ ആലാപനം ,
തിരുവാതിരക്കളി ,ഓണപ്പതിപ്പുകളുടെ പ്രകാശനം ,സമ്മാനദാനം ,ഓണസദ്യ എന്നിവ യായിരുന്നു പ്രധാന പരിപാടികള്‍.കുട്ടികളുടെയും രക്ഷിതാക്കളുടെയും അദ്ധ്യാപിക മാരുടെയും സജീവമായ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയ മായിരുന്നു ഇത്തവണത്തെ ഓണം.

ചില  ദൃശ്യങ്ങള്‍

ഓണസദ്യ യൊരു ക്കുന്ന എസ്‌.എം .സി.ചെയര്‍മാന്‍ ,വൈസ് ചെയര്‍മാന്‍ ,അധ്യാപകര്‍ എന്നിവര്‍

പൂക്കള മിടുന്ന അധ്യാപികമാരും രക്ഷിതാക്കളും

ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കുന്ന ഹെഡ് മിസ്ട്രസ് ശ്രീമതി.കൃഷ്ണാ ദേവി


അധ്യാപികമാരുടെ ഓണപ്പാട്ടുകള്‍

കൂട്ടുകാരെ ക്കാത്ത് സമ്മാനങ്ങള്‍

സമ്മാനദാനം നിര്‍വഹിക്കുന്ന എസ്‌.എം.സി.ചെയര്‍മാന്‍ ശ്രീ.എം.പീരുമുഹമ്മദ്‌

വിഭവസമൃദ്ധമായ സദ്യ വിളമ്പുന്ന അധ്യാപികമാര്‍

തൃപ്തിയോടെ സദ്യകഴിക്കുന്ന കുരുന്നുകള്‍